തിരുവനന്തപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദു ആയതിനാല്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട വി.പി. മന്‍സിയയ്ക്ക് സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗത്വം.
വി.പി. മന്‍സിയയുടെ സ്ഥാനലബ്ധിയില്‍ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്. അക്കൂട്ടത്തില്‍ സഖാവ് വി.പി.മന്‍സിയയ്ക്ക് അഭിവാദനങ്ങള്‍ എന്ന പോസ്റ്റുകളും ഉണ്ട്.
കൂടല്‍മാണിക്യക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ ആദ്യം അനുമതി നല്കിയപ്പോള് മന്‍സിയ ശ്യാം കല്ല്യാണ്‍ എന്ന പേരിലാണ് മന്‍സിയ അപേക്ഷിച്ചിരുന്നത്. പിന്നീട് മന്‍സിയ ഹിന്ദുവല്ല എന്ന് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കൂടല്‍മാണിക്യം ദേവസ്വം മന്‍സിയയെ ഒഴിവാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുസ്ലിം സമുദായത്തില്‍പ്പെട്ട മന്‍സിയ ഹിന്ദുവിനെ വിവാഹം കഴിയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: