ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ അതിര്‍ത്തിയില്‍ കയ്യേറ്റത്തിന് ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍ സേന ആക്രമിച്ചോടിച്ചത് വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രതിപക്ഷ നേതാക്കള്‍ ഇന്ത്യന്‍ സേനയുടെ ധീരതയെ വാഴ്‌ത്തി രംഗത്തെത്തിയിരുന്നു.
എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ തവാങ്ങില്‍ തല്ല് കിട്ടിയത് ഇന്ത്യന്‍ സേനയ്‌ക്കായിരുന്നുവെന്ന വിചിത്രമാണ് പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. എവിടെനിന്നാണ് രാഹുല്‍ഗാന്ധിയ്‌ക്ക് ഈ വിവരം കിട്ടയതെന്ന് ആര്‍ക്കും അറിയില്ല. തവാങ്ങിലെ സംഘര്‍ഷത്തിന്റെ വീഡിയോകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പ്രചരിച്ച വാര്‍ത്തകള്‍ അനുസരിച്ച് ഉന്തിലും തള്ളിലും ഇന്ത്യന്‍ സൈനികര്‍ക്കും ചൈനീസ് സൈനികര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. കൂടുതല്‍ പരിക്കേറ്റിരിക്കുന്നത് ചൈനീസ് സൈനികര്‍ക്കാണ്. അതിനിടയിലാണ് സൈനികരുടെ ആത്മവീര്യം കെടുത്തുന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികരെ തല്ലുന്ന ഒരു തെളിവും രാഹുല്‍ഗാന്ധിയുടെ കയ്യിലില്ല.
“ബിജെപി സൈനികരെ ബഹുമാനിക്കുന്നു. ചൈനീസ് പട്ടാളക്കാരെ അടിച്ചൊതുക്കുക വഴി ഇന്ത്യന്‍ സൈനികര്‍ അവരുടെ കരുത്ത് തെളിയിച്ചു. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇതിന് നേര്‍വിപരീതമായ പ്രസ്താവന നടത്തിയതെന്ന് അറിയുന്നില്ല. ഇത് 1962 അല്ല. ഇന്ത്യക്കാരുടെ ഒരിഞ്ച് ഭൂമി പോലും ആരുടെയും കയ്യിലില്ല. ലോകത്തിലെ ഏറ്റവും ധീരരായ സൈനികരാണ് ഇവിടെ ഉള്ളത്. ആര്‍ക്കും എവിടെയും കയ്യേറ്റം നടത്താവുന്ന 1962ലെ ഇന്ത്യയല്ല ഇപ്പോഴുള്ളത്”. – ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: