തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് മുതല്‍ എല്ലാത്തരം മദ്യബ്രാന്‍ഡുകള്‍ക്കും വിലകൂടും. 10 മുതല്‍ 20 രൂപ വരെയാണ് കൂടിയത്. വില്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടിരുന്നു. സംസ്ഥാനത്ത് ലഭിക്കുന്ന വിലകുറഞ്ഞ് മദ്യമായ ജവാന് റമ്മിന് 10 രൂപയാണ് കൂടിയത്, ഇതോടെ ഒരു ലിറ്റര്‍ ജവാന് 610 രൂപയായി.
വില്പന നികുതി 4% ആണ് കൂട്ടിയിരിക്കുന്നത്. ടേണ്‍ ഓവര്‍ ടാക്സ് വേണ്ടെന്ന് വെച്ചപ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില്പന നികുതി കൂട്ടുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലില്‍ ആണ് ഗവര്‍ണര്‍ ഒപ്പിട്ടത്. മദ്യത്തിന്റെ വില ജനുവരി ഒന്നുമുതല്‍ കൂട്ടുന്നതിനും ടേണ്‍ ഓവര്‍ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം കിട്ടുന്നതിനാണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍, ബില്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്നു തന്നെ വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: