ന്യൂദല്‍ഹി: അഗ്നി 5 ആണവ മിസൈലിന്റെ രാത്രി കാല പരീക്ഷണം വിജയകരം. ചൈനയുടെ മുക്കും മൂലയും വരെ കടന്നെത്താന്‍ തക്ക ദൂരപരിധിയുള്ള (5500 കി.മീ) മിസൈല്‍ രാജ്യരക്ഷയ്ക്ക് നല്കുന്ന കരുത്ത് ചില്ലറയൊന്നുമല്ല. ചൈനയുടെ വടക്കേയറ്റത്തെ പ്രദേശങ്ങള്‍ മുതല്‍ ഏഷ്യാ വന്‍കരയുടെ മിക്ക ഭാഗങ്ങളും യൂറോപ്പിലെ പലയിടങ്ങളും ഈ മിസൈലിന്റെ പരിധിയിലാണ്. അതായത് ഒന്നര ടണ്‍ ഭാരമുള്ള ആണവ പോര്‍മുന വഹിച്ച്, മണിക്കൂറില്‍ 29,401 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് ഈ മേഖലകളിലുള്ള ഏതു പ്രദേശവും നിഷ്പ്രയാസം തകര്‍ക്കാന്‍ അഗ്നി 5ന് ആകും.
വിവിധ റേഞ്ചുകളിലുള്ള ചൈനയുടെ ഡോങ്ഫെങ് മിസൈലുകള്‍ക്ക് ബദലാണ് ഇന്ത്യയുടെ അഗ്നി മിസൈലുകള്‍. 12,000 മുതല്‍ 15,000 കി.മീ വരെയാണത്രേ ഡോങ്ഫെങ്ങിന്റെ പരിധി. അഗ്നി അഞ്ചിനും 8000 കിമി വരെ പറക്കാം. അഗ്നി 5 ഇതിനു മുന്‍പും വിജയകരമായി പലകുറി പരീക്ഷിച്ചതാണ്. രാത്രികാല പരീക്ഷണം ഇതാദ്യമായിരുന്നു. മുങ്ങിക്കപ്പലില്‍ നിന്ന് തൊടുത്തു വിടാന്‍ കഴിയുന്ന പതിപ്പിന്റെ വികസനം അന്തിമ ഘത്തിലാണ്, അധികം വൈകാതെ അതിന്റെ പരീക്ഷണവും നടക്കും. ആണവായുധങ്ങള്‍ വഹിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5.
രണ്ടായിരം കി.മീ പരിധിയുള്ള അഗ്നി രണ്ട്, 3000 കി.മീ വരെ പറന്നുചെന്ന് ശത്രുക്കളെ തകര്‍ക്കാന്‍ കഴിയുന്ന അഗ്നി മൂന്ന്, 4000 കിമി പരിധിയുള്ള അഗ്നി 4 എന്നിവയുടെ പിന്‍ഗാമിയാണ് അഗ്നി 5. സംയോജിത നിയന്ത്രിത മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായാണ് ഡിആര്‍ഡിഒ ഈ മിസൈലും വികസിപ്പിച്ചത്. പൂര്‍ണമായും ആഭ്യന്തരമായി നിര്‍മിച്ച അഗ്നി വിക്ഷേപിച്ചു കഴിഞ്ഞാല്‍ അതിനെ തടുക്കാനാവില്ല. വേണമെങ്കില്‍ ഇന്റര്‍സെപ്ടര്‍ മിസൈല്‍ കൊണ്ട് എയ്തു വീഴ്ത്താം, പക്ഷെ അതും അത്ര എളുപ്പമല്ല.
പൃഥ്വി, അഗ്നി, ത്രിശൂല്‍, നാഗ്, ആകാശ് എന്നിവയാണ് മുന്‍ രാഷ്ട്രപതിയും മിസൈല്‍ പദ്ധതിയുടെ പിതാവുമായ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ആവിഷ്കരിച്ച സംയോജിത നിയന്ത്രിത മിസൈല്‍ വികസന പദ്ധതി പ്രകാരം നാം നിര്‍മ്മിക്കുന്നവ. അഗ്നി അഞ്ച് മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നു പോലും വിക്ഷേപിക്കാം. അതിനാല്‍ രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും ഇത് കൊണ്ടുപോകാം, വിക്ഷേപിക്കാം.
ഡിആര്‍ഡിഒ വികസിപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ആണ് നിര്‍മ്മിക്കുന്നത്. ഒന്നിന്റെ ഉത്പാദന ചെലവ് ശരാശരി 50 കോടി രൂപ. 50,000മുതല്‍ 56,000 കിലോ വരെയാണ് മിസൈലിന്റെ ഭാരം. 17.5 മീറ്റര്‍ നീളം, രണ്ടു മീറ്റര്‍ വ്യാസം. 1500 കിലോ വരെയുള്ള പോര്‍മുനകള്‍ ഘടിപ്പിക്കാം.വേഗത മണിക്കൂറില്‍, 29,400 കിമി. വെറും 17 മീറ്റര്‍ ഉയരമുള്ള ലക്ഷ്യങ്ങള്‍ പോലും തകര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: