തൃശൂര്‍: സ്റ്റോപ്പില്ലാത്തതിനാല്‍ കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന് മടങ്ങവേ പുലര്‍ച്ചെയായിരുന്നു അപകടം. കൊരട്ടിയിലെത്തിയപ്പോള്‍ ഇരുവരും ട്രെയിനില്‍നിന്ന് ചാടി.
ഇവരില്‍ ഒരാള്‍ പ്ലാറ്റ്ഫോമിലേക്കു ചാടിയപ്പോള്‍ തലയടിച്ചു വീഴുകയും രണ്ടാമത്തെയാള്‍ ചാടിയപ്പോള്‍ പ്ലാറ്റ്ഫോമിനും പാളത്തിനുമിടയിലേക്ക് വീഴുകയുമായിരുന്നെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊരട്ടി സ്വദേശികളായി ഇരുവരും കൊച്ചിയില്‍ ജോലി ആവശ്യത്തിനായി പോയി തിരികെ വരികയായിരുന്നു. മിക്ക ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ലാത്തതിനാല്‍ സംഭവം നടന്ന് ഏറെക്കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: