തിരുവനന്തപുരം: ചാരിറ്റിയുടെ പേരില്‍ കിടപ്പ് രോഗിയില്‍ നിന്നു തട്ടിയ പണം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികളുടെ ശ്രമം. കിടപ്പ് രോഗിയായ ഷിജുവില്‍ നിന്ന് തട്ടിയെടുത്ത ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപയാണ് തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസ്മയ ന്യൂസ് സംഘം നീക്കം നടത്തിയത്. പോത്തന്‍കോട് പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയത്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കലയിലെ ഷിജുവിന്റെ വീട്ടിലെത്തിയ വിസ്മയ ന്യൂസ് പ്രവര്‍ത്തകര്‍ പണം തിരികെ നല്‍കി. ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപയാണ് തിരികെ നല്‍കിയത്. പണം തിരികെ ലഭിച്ചതോടെ പരാതി പിന്‍വലിക്കാന്‍ ഷിജുവിന്റെ സഹോദരി ഷീബ പോത്തന്‍കോട് പൊലീസിനെ സമീപിച്ചു.
തുടര്‍ന്ന് കോടതിയെ സമീപിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് നിര്‍ദേശിച്ചത്.കെട്ടിട്ടതിന്റെ മുകളില്‍ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ് കിടപ്പിലായ ഷിജുവിന്റെ വീഡിയോ ചിത്രീകരിക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ പതിമൂന്നിനാണ് വിസ്മയ ന്യൂസ് സംഘം എത്തിയത്. വീഡിയോ എടുക്കുന്നതിന് പതിനേഴായിരം രൂപ രണ്ട് തവണയായി പ്രതിഫലം വാങ്ങിയെന്ന് ഷിജുവിന്റെ സഹോദരി നേരത്തെ പറഞ്ഞിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹായമായി രണ്ട് ലക്ഷത്തോളം രൂപയെത്തി. ഇതോടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നായിരുന്നു ഷിജുവിന്റെ കുടുംബത്തിന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: