ന്യൂദല്‍ഹി: പ്രധാനമന്ത്രി കൗശല്‍ കോ കാം കാര്യക്രം (പിഎംകെകെകെ) എന്ന പദ്ധതി പുനര്‍നാമകരണം ചെയ്ത് ഇപ്പോള്‍ പ്രധാനമന്ത്രി വിരാസത് കാ സംവര്‍ദ്ധന്‍ (പിഎം വികാസ്) പദ്ധതിയായാണ് അറിയപ്പെടുന്നത്. ഇന്ന് ലോക്സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ ആണ് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ഈ കാര്യം അറിയിച്ചത്. സമന്വയിപ്പിച്ച പദ്ധതി മന്ത്രാലയത്തിന്റെ പഴയ അഞ്ച് പദ്ധതികളായ, സീഖോ ഔര്‍ കമാവോ, യുഎസ്ടിടിഡിഎ, ഹമാരി ധരോഹര്‍, നയ് റോഷ്നി, നയ് മന്‍സില്‍ എന്നിവ സംയോജിപ്പിക്കുന്നു.
15ാം ധനകാര്യ കമ്മിഷന്റെ കാലയളവിലേക്കുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. നൈപുണ്യ വികസനം, വിദ്യാഭ്യാസം, വനിതാ നേതൃത്വം, സംരംഭകത്വം എന്നീ ഘടകങ്ങള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കരകൗശല തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനാണ് പിഎം വികാസ് ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ക്രെഡിറ്റ്മാര്ക്കറ്റ് ബന്ധങ്ങള്‍ സുഗമമാക്കുന്നതിലൂടെ പിന്തുണ നല്കുന്നതിനുമുള്ള പദ്ധതിയുടെ ആത്യന്തിക ലക്ഷ്യത്തെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: