കോഴിക്കോട് : പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രതികളെ സംരക്ഷിക്കുകയാണ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്കും പങ്കുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണം നടത്തുന്ന ക്രൈംബ്രഞ്ച് കദന കഥകള്‍ മെനഞ്ഞ് പ്രതികളെ സംരക്ഷിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്കും പങ്കുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് കോര്പ്പറേഷന് നഷ്ടമായ പണം മുഴുവന്‍ തിരികെ നല്‍കാമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് മാനേജരെ അറസ്റ്റ് ചെയ്തത്. അതിന് മുമ്പ് ഒരു അറസ്റ്റ് നടപടികളും ഉണ്ടായിട്ടില്ലെന്നതില്‍ ദുരൂഹതയുണ്ട്. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ വേണ്ടിയാണ് റിജില്‍ തട്ടിപ്പ് നടത്തിയതെന്ന കഥയും അതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടുണ്ട്.
നിലവില്‍ കദന കഥകള്‍ പുറത്തുവിട്ട് റിജില്‍ പാപ്പരാണെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേരുന്നുത്. എന്നാല്‍ റിജില്‍ എന്ന വ്യക്തി ബിനാമിയാണ്. റിജിലിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരണം. പഞ്ചാബ് നാഷണല്‍ ബാങ്കിനും വീഴ്ചയുണ്ടായിട്ടുണ്ട്. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വി.കെ. സജീവന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: