കൊച്ചി : കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ തന്റെ നടപടികള്‍ക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരള ഹൈക്കോടതിയില്‍ സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള തന്റെ തീരുമാനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിനാലാണ് സെനറ്റ് അംഗങ്ങള്‍ക്കുള്ള പ്രീതി പിന്‍വലിക്കേണ്ടി വന്നത്. സെനറ്റ് അംഗങ്ങള്‍ തന്റെ തീരുമാനങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. വ്യാഴാഴ്ച 1.45 ന് ഹൈക്കോടതി വിധി പറയും.
സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാന്‍സലര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതും വിസി നിയമനത്തിന് സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതും. ഈ നടപടി റദ്ദാക്കണമെന്നാണ് 15 സെനറ്റ് അംഗങ്ങളും നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: