കൊച്ചി : ലോകകപ്പ് സെമി ഫൈനലില്‍ കടന്ന ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ ഫ്രാന്‍സ് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാന്‍സ് ടീമിനെ പിണറായി അഭിനന്ദിക്കുകയും ഒപ്പം കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
യുകെ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് ഫ്രാന്‍സില്‍ നിന്നാണ്. കോവിഡിന് ശേഷം അന്താരാഷ്ട്ര വിനോദസഞ്ചാരം തിരിച്ചെത്തുമ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ വിനോദ സഞ്ചാരികളേയും കേരളം പ്രതീക്ഷിക്കുന്നുണ്ട്. ഫ്രഞ്ച് സംസ്കാരത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും വടക്കന്‍ കേരളത്തിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ടൂറിസം, ഐടി, വ്യവസായം എന്നി മേഖലകളില്‍ കേരളവുമായി സഹകരിക്കാമെന്നും ഫ്രാന്‍സ് സന്നദ്ധത അറിയിച്ചിട്ടുള്ളതായും മന്ത്രിയുടെ എഫ്ബി പോസ്റ്റില്‍ പറയുന്നുണ്ട്. ഫ്രാന്‍സ് അംബാസഡര്‍ അറിയിച്ചു. ഇന്നാണ് ഫ്രാന്‍സിന്റെ സെമിയിലെ പോരാട്ടം. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് കളിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഇന്നറിയാം. മൊറോക്കോയെയാണ് ഫ്രാന്‍സ് ഇന്ന് നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: