ന്യൂദല്‍ഹി: ഇന്ത്യാ ടുഡേയുടെ പ്രതിരോധരംഗത്തെ വിദഗ്ധനായ ജേണലിസ്റ്റ് ശിവ് അരൂര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കുവെച്ച ഇന്ത്യന്‍ പട്ടാളം ചൈനീസ് പട്ടാളത്തെ വളഞ്ഞിട്ട് തല്ലുന്ന വീഡിയോ വൈറല്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിര്‍ത്തിവേലി കെട്ടാന്‍ വരുന്ന ചൈനീസ് പട്ടാളത്തെ എണ്ണത്തില്‍ കുറവായ ഇന്ത്യന്‍ സേന വളഞ്ഞിട്ട് തല്ലുന്നതാണ് ഈ വീഡിയോ.
ഇന്ത്യാ ടുഡേയുടെ പ്രതിരോധരംഗത്തെ വിദഗ്ധനായ ജേണലിസ്റ്റ് ശിവ് അരൂര്‍ പങ്കുവെച്ച വീഡിയോ:
ഇന്ത്യന്‍ സൈനികരുടെ കരുതലും ധീരതയും നിറഞ്ഞാടുന്ന വീഡിയോ ആണിത്. നിരവധി പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. എന്നാല്‍ ഇത് അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഡിസംബര്‍ ഒമ്പതിന് നടന്ന ഏറ്റുമുട്ടലിന്റേത് തന്നെയാണോ എന്ന് ആരും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ സേനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
പക്ഷെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത വീഡിയോ ആണിതെന്ന് ശിവ് അരൂര്‍ പറയുന്നു. നേരത്തെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ യഥാര്‍ത്ഥ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഡിസംബര്‍ ഒമ്പതിന് നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച വന്ന വാര്‍ത്ത റിപ്പോര്‍ട്ടുകളോട് സാമ്യമുള്ളതാണ് ഈ വീഡിയോ. കമ്പിവേലിയുമായി അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ഇന്ത്യന്‍ പ്രദേശത്തേക്ക് കയറി വേലികെട്ടാന്‍ വന്ന ചൈനീസ് പട്ടാളക്കാരെയാണ് ഇന്ത്യന്‍ പട്ടാളം ആക്രമിച്ചത്. ഏകദേശം 300 മുതല്‍ 600 വരെയുള്ള ചൈനീസ് പട്ടാളക്കാരെ 150 പേര് വരെയുള്ള ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ പ്രദേശത്ത് നിന്നും ചൈനീസ് അതിര്‍ത്തിയിലേക്ക് ഓടിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും അതിലും എത്രയോ കൂടുതല്‍ ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 13ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലും ഇതിന് സമാനമായ ദൃശ്യങ്ങളാണ് കാണുന്നത്.
ഇതല്ലാതെയും ഇന്ത്യ-ചൈന പട്ടാളക്കാര്‍ തവാങ്ങില്‍ ഏറ്റുമുട്ടുന്നു എന്ന പേരില്‍ നിരവധി വ്യാജവീഡിയോകളും പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: