അഞ്ചല്‍: കുടിവെള്ള സ്രോതസ്സിനും ദൈനംദിന ആവശ്യത്തിനുമായി അരിപ്പ പ്രദേശവാസികള്‍ ആശ്രയിക്കുന്ന അരിപ്പയിലെ ഇത്തിക്കരയാറിന്റെ ഉത്ഭവ കേന്ദ്രത്തിന്റെ പുന:രുജ്ജീവന പദ്ധതിയുമായി യുവാക്കള്‍ രംഗത്ത്.
തിരുവനന്തപുരം നാഷണല്‍ കോളേജ് സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെയും പാലക്കാട് സെന്റര്‍ ഫോര്‍ ലൈഫ് സ്കില്‍സ് ലേര്‍ണിംഗിന്റെയും നേതൃത്വത്തില്‍ അരിപ്പ ഭൂസമര പ്രദേശത്തിലെ 60ലധികം ജനങ്ങളും 50 ലധികം യുവാക്കളും ചേര്‍ന്ന് മൂന്നു കിലോമീറ്റര്‍ പുഴയോരമാണ് വൃത്തിയാക്കിയത്.
കുടിവെള്ള സ്രോതസ്സിനായും, ദൈനം ദിന ആവശ്യത്തിനുമായി ആശ്രയിക്കുന്ന പുഴയുടെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്ക് വസ്തുക്കളും ചെളികളും പാഴ്ചെടികളും നീക്കം ചെയ്താണ് പുന:രുജ്ജീവനം നടത്തിയത്. സാമൂഹ്യ പ്രവര്‍ത്തന വിഭാഗം മേധാവി ഡോ. മുഹമ്മദ് ഫാസില്‍, അധ്യാപകരായ അജ്മല്‍ സാഹിബ്, ദീപ്തി മറിയ ജോസ്, സാമൂഹ്യ പ്രവര്‍ത്തകരായ അക്ഷര.ആര്, ഐശ്വര്യ, എഡിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍, സെക്രട്ടറി രമേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: