വെളിയം: വെളിയം മാലയില്‍ മലപ്പത്തൂരില്‍ ലാന്‍ഡ് ബോര്‍ഡ് മിച്ച ഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടി ഉത്തരവായ ഭൂമിയില്‍ അവധി ദിവസമായ ഞായറാഴ്ച തുടങ്ങിയ അനധികൃത കുഴല്‍ കിണര്‍ നിര്‍മാണം തടഞ്ഞു.
കുഴല്‍ നിര്‍മാണത്തിനെതിരെ പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൂയപ്പള്ളി പോലീസ് എത്തി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും നിര്‍മാണം തുടരുകയായിരുന്നു. ഇതോടെ പ്രദേശവാസികള്‍ ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് വെളിയം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവയ്‌പ്പിക്കുകയും സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.
അനധികൃത ഖനന ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി ഉണ്ടാകണെമന്നും സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടി ലാന്‍ഡ് ഉത്തരവായ ഭൂമിയില്‍ അനധികൃതമായി കുഴല്‍കിണര്‍ കുത്താനുപയോഗിച്ച യന്ത്രസാമഗ്രികളും വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിക്കണമെന്ന് മാലയില്‍ മലപ്പത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഹൈക്കോടതി സ്‌റ്റേ ഓര്‍ഡര്‍ നിലവിലുളള ഭൂമിയില്‍ അനധികൃത ഭൂഗര്‍ഭ ജല ചൂഷണം ലക്ഷ്യമിടുന്നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി ആശങ്ക രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: