ന്യൂദല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യാ-ചൈന പട്ടാളക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിന് പിന്നിലെ കള്ളത്തരം പുറത്തുകൊണ്ടുവന്ന് അമിത് ഷാ. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയില്‍ നിന്നും കിട്ടിയത് 1.35 കോടിയാണെന്ന കാര്യം മറക്കരുതെന്ന് അമിത് ഷാ പറഞ്ഞു.
രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദേശസംഭാവന (നിയന്ത്രണ)ചട്ടം ലംഘിച്ചു എന്നത് സംബന്ധിച്ച ചോദ്യം ഒഴിവാക്കാനാണ് തവാങ്ങിലെ സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കുന്നതെന്ന് ഷാ ആരോപിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയില്‍ നിന്നും 1.35 കോടി കിട്ടിയിരുന്നു. എന്നാല്‍ വിദേശസംഭാവന (നിയന്ത്രണ)ചട്ടം ലംഘിച്ചതിനാല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രജിസ്ട്രേഷന് റദ്ദാക്കി. നെഹ്രുവിന്റെ ചൈനാ പ്രേമം കാരണമാണ് ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗത്വം ഇന്ത്യയ്ക്ക് ബലികൊടുക്കേണ്ടിവന്നത്. – അമിത് ഷാ പറഞ്ഞു.
ഇന്ത്യന്‍ സൈനികരുടെ ധീരതയെ അമിത് ഷാ പ്രകീര്‍ത്തിച്ചു. “ഇത് വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം ഇന്ത്യയുടെ ഒരിഞ്ചുപോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല.”- അമിത് ,ാ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: