ന്യൂദല്‍ഹി: കേരളത്തിലെ വൈസ് ചാന്‍സലര്‍ നിയമന വിവാദം രാജ്യസഭയില്‍ ഉന്നയിച്ച് ബിജെപി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിയും കേരള ഘടകത്തിന്റെ ചുമതലയുമുള്ള രാധാ മോഹന്‍ അഗര്‍വാളാണ് വിവാദവിഷയം സഭയില്‍ അവതരിപ്പിച്ചത്.
കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അഗര്‍വാള്‍ വിഷയം സഭയില്‍ അവതരിപ്പിച്ചത്. നിയമവിരുദ്ധമായി നടന്ന വിസി നിയമനം റദ്ദാക്കാന്‍ യുജിസിയോട് നിര്‍ദേശിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് അഗര്‍വാള്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള കേരളത്തിലെ സര്‍വകലാശാലകളില്‍ വിസി നിയമനം നടന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അഗര്‍വാള്‍ സഭയില്‍ വ്യക്തമാക്കി.
വിസി നിയമന വിവാദം രാജ്യസഭയിൽ എത്തിച്ചതോടെ പാർട്ടി കേരളത്തിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ദേശീയ തലത്തിൽ കൂടി ചർച്ചയാക്കാനും ബിജെപിക്കായി. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ശിശുമരണ വിഷയവും ഇദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: