ഫാല്‍ക്കണുകളെ വളര്‍ത്തുന്നതില്‍ അഭിമാനം കൊള്ളുക മാത്രമല്ല, അവര്‍ക്കായി ആശുപത്രികളുമുണ്ട് ഖത്തറില്‍. ഒരെണ്ണമല്ല അഞ്ചെണ്ണം. ഇതില്‍ ദോഹയിലെ മൈദര്‍ എന്ന സ്ഥലത്തെ ഖത്തര്‍ ഫാല്‍ക്കണ്‍ സെന്റര്‍ എന്ന ആശുപത്രി ചെന്നു കണ്ടു. 2001-ല്‍ സ്ഥാപിതമായതാണ് ഈ ആശുപത്രി. തുടക്കത്തില്‍ ഇതൊന്നുമാത്രമായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയുമുണ്ട്.
അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച ഫാല്‍ക്കണ്‍ പക്ഷികളുമായി ധാരാളം അറബികള്‍. പല വിധത്തിലുള്ള രോഗം ബാധിച്ച ഫാല്‍ക്കണുകളുമായി വന്നവരാണ് അവര്‍. തങ്ങള്‍ ഏറ്റവും സ്നേഹത്തോടെ വളര്‍ത്തുന്ന ഫാല്‍ക്കണുകള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. നാം ആശുപത്രിയില്‍ ടോക്കണ്‍ എടുത്ത് കാത്തിരിക്കുന്നതുപോലെ അവരും തങ്ങളുടെ ഫാല്‍ക്കണുകളെ വിളിക്കുന്നതും നോക്കി ഇരിപ്പാണ്. ടോക്കണ്‍ വിളിക്കുമ്പോള്‍ ഓരോരുത്തരും രോഗത്തിന്റെ പ്രത്യേകത അനുസരിച്ച് ഓരോ മുറികളിലെത്തും. ഡോക്ടര്‍ ഇവയെ വിശദമായ പരിശോധിച്ച് ചികിത്സ നിശ്ചയിക്കും.
അത്യാധുനിക സംവിധാനങ്ങളെല്ലാമുള്ളതാണ് ഈ ആശുപത്രി. എക്സറേ, സ്കാനിങ്, എന്‍ഡോസ്കോപ്പി മുതല്‍ ശസ്ത്രക്രിയയ്ക്കു വരെ സൗകര്യമുണ്ട്. രോഗത്തിന്റെ രീതിയനുസരിച്ച് പരിശോധനകളുണ്ടാകും. ആശുപത്രിയിലെ സീനിയര്‍ ഫാല്‍ക്കണ്‍ ടെക്നീഷ്യനായ തൃശൂര്‍ സ്വദേശി റഷീദാണ് ഈ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന ഫാല്ക്കണുകളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചുമൊക്കെ വിശദീകരിച്ചത്. രാജകുടുംബാഗങ്ങളടക്കം വേട്ടയ്ക്കു പോകുമ്പോള്‍ പലതവണ മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലേക്ക് അവര്‍ക്കൊപ്പം പോയിട്ടുണ്ടെന്ന് റഷീദ് പറഞ്ഞു.
ബാക്ടീരിയ ബാധയാണ് ഫാല്‍ക്കണുകള്‍ക്ക് ഭീഷണിയാകുന്നത്. അതു മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഇവയ്ക്ക് കൂടുതല്‍ വരുന്നതെന്നും റഷീദ് പറഞ്ഞു. റഷീദിന്റെ ഭാര്യയും ഈ ആശുപത്രിയിലെ സ്റ്റാഫാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: