റായ്ഗഡ്: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മുതിര്‍ന്ന നടി വീണ കപൂറിനെ (74) മകന്‍ കൊലപ്പെടുത്തി. മൃതദേഹം റായ്ഗഡ് ജില്ലയിലെ മാതേരനിനടുത്തുള്ള നദിയിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ നടിയുടെ മകന്‍ സച്ചിന്‍ കപൂര്‍ (43), സഹായി ഛോട്ടു എന്ന ലാലു കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷൻ സീരിയലുകളുടെയും മറ്റും പ്രശസ്തയായ നടിയാണ് വീണ കപൂർ.
കഴിഞ്ഞ ചൊവ്വാഴ്ച വീണ കപൂറിനെ കല്‍പടരു സൊസൈറ്റിയിലെ താമസ സ്ഥലത്തുവച്ച് കാണാനില്ലെന്ന് സൂപ്പര്‍വൈസര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു പോലീസ് അന്വേഷണത്തില്‍ നടിയെ മകന്‍ കൊലപ്പെടുത്തി മൃതദേഹം റായ്ഗഡ് ജില്ലയിലെ മാതേരനിനടുത്തുള്ള നദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് കണ്ടെത്തി. ബേസ് ബോള്‍ ബാറ്റ് കൊണ്ട് മകന്‍ അമ്മയുടെ തലയ്‌ക്കടിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയതാണെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു.
വീണ കപൂറിന്റെ പന്ത്രണ്ട് കോടിയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ഇതിനെ ചൊല്ലിയുള്ള തര്‍ക്കാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. അമേരിക്കയില്‍ താമസമാക്കിയ നടി മകനുമായി തര്‍ക്കവും വഴക്കുമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. മകനെ ഫ്ലാറ്റിൽനിന്ന് പുറത്താക്കാൻ വീണ നേരത്തേ ഹൈക്കോടതിയുടെ സഹായം തേടിയിരുന്നു. ഇതിൽ ഇനിയും തീർപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: