പാലക്കാട് : മലമ്പുഴയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടമിറങ്ങി. മലമ്പുഴ ചേമ്പന ഭാഗത്താണ് ആനക്കൂട്ടമെത്തിയത്. കൊമ്പനാനയും, പിടിയാനയും, കുട്ടികളും ഉൾപ്പെടെ പതിനഞ്ചിലധികം ആനകളാണ് കൂട്ടത്തിലുള്ളത്.
ആനക്കൂട്ടം നിലയുറപ്പിച്ച സ്ഥലത്തിന് സമീപത്താണ് ചേമ്പന വനവാസി കോളനി ഉൾപ്പെടെയുള്ളത്. പുലർച്ചെ കാട്ടാനക്കൂട്ടമെത്തിയതോടെ കോളനി നിവാസികൾ പരിഭ്രാന്തരാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും കോളനി നിവാസികളും ചേർന്ന് കാട്ടാനകളെ കാടുകയറ്റി വിടാനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: