Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി… മാര്‍ട്ടിനസ്…വിജയരാവ്…

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ പുലര്‍ച്ചെ സമാപിച്ച നെതര്‍ലന്‍ഡ്സ്-അര്‍ജന്റീന ആവേശക്കളിക്കൊടുവിലാണ് 4-3ന്റെ വിജയവുമായി മെസിപ്പട സെമിയിലേക്ക് കുതിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 11, 2022, 07:07 am IST
in Football
നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച ശേഷം ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിസിനൊപ്പം ലയണല്‍ മെസി

നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച ശേഷം ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിസിനൊപ്പം ലയണല്‍ മെസി

ദോഹ: ആദ്യം മെസി… പിന്നെ, മാര്‍ട്ടിനസ്… നീലപ്പടയുടെ ആഘോഷരാവിനൊരു നിറച്ചാര്‍ത്ത്. അവസാനം വരെ പോരാടിയ ഡച്ച് യോദ്ധാക്കളെ ഒരു ഗോളിന് വഴിയൊരുക്കിയും രണ്ടാമത്തേത് അടിച്ചും ആദ്യം ലയണല്‍ മെസിയും ഷൂട്ടൗട്ടില്‍ രണ്ട് കിക്ക് തടുത്തിട്ട് എമിലിയാനൊ മാര്‍ട്ടിനസും കണ്ണീരിലാഴ്‌ത്തി.  

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ പുലര്‍ച്ചെ സമാപിച്ച നെതര്‍ലന്‍ഡ്സ്-അര്‍ജന്റീന ആവേശക്കളിക്കൊടുവിലാണ് 4-3ന്റെ വിജയവുമായി മെസിപ്പട സെമിയിലേക്ക് കുതിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും 2-2 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സ് ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ഡിക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരുടെ കിക്കുകള്‍ ഉജ്ജ്വലമായി പറന്ന് തടഞ്ഞിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയശില്‍പ്പി. അര്‍ജന്റീനയ്‌ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേഡസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി. നെതര്‍ലന്‍ഡ്സിന്റെ കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ക്ക് മാത്രമാണ് പിഴക്കാതിരുന്നത്. 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.  

2014-ല്‍ ഫൈനലില്‍ കടന്ന അര്‍ജന്റീന കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. അതേസമയം, ഡച്ച് പടയ്‌ക്ക് ലോകകപ്പില്‍ നിന്ന് കണ്ണീരോടെ മടങ്ങാനായി വിധി.

രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അവസാന 18 മിനിറ്റിനിടെ രണ്ടും തിരിച്ചുകൊടുത്താണ് നെതര്‍ലന്‍ഡ്സ് നിശ്ചിത സമയത്ത് സമനില പിടിച്ചത്. തുടര്‍ന്ന് അധിക സമയത്തേക്ക് കളി നീങ്ങിയെങ്കിലും ആര്‍ക്കും വിജയഗോള്‍ കണ്ടെത്താനായില്ല. അര്‍ജന്റീനയ്‌ക്കെതിരെ കൂടുതല്‍ പ്രതിരോധത്തില്‍ ഊന്നിക്കളിച്ചതും നെതര്‍ലന്‍ഡ്സിന് തിരിച്ചടിയായി. രണ്ട് ഗോള്‍ വീണശേഷമാണ് നെതര്‍ലന്‍ഡ്സ് മൈതാനത്ത് ഓറഞ്ച് പടയായി മാറിയത്. അതിനുശേഷം അവര്‍ പുറത്തെടുത്ത കളി ഉജ്ജ്വലമായിരുന്നു. ഈ കളി നേരത്തെ കളിച്ചിരുന്നെങ്കില്‍ എന്ന് ഡച്ച് ആരാധകര്‍ ചിന്തിച്ചുപോയാല്‍ തെറ്റുപറയാനാവില്ല.

കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് നെതര്‍ലന്‍ഡ്സ് സമനില ഗോള്‍ നേടിയത്. 35-ാം മിനിറ്റില്‍ അര്‍ജന്റീനയ്‌ക്കായി നഹുവേല്‍ മൊളീന, 73-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി എന്നിവരാണ് ലക്ഷ്യം കണ്ടത്. നെതര്‍ലന്‍ഡ്സിനായി പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗ്‌ഹോസ്റ്റാണ് രണ്ട് ഗോളും നേടിയത്. 83, 90+11 മിനിറ്റുകളിലായിരുന്നു വെഗ്ഹോസ്റ്റിന്റെ ഗോളുകള്‍.

Tags: ലയണല്‍ മെസിഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Football

വീണ്ടും മെസി തിളക്കം; അറ്റ്‌ലാന്റെ യുണൈറ്റഡിനെ വീഴ്‌ത്തിയത് 4 ഗോളിന്

ഇന്റര്‍ മിയാമി ക്ലബ്ബിനായി ആദ്യ മത്സരം കളിക്കാന്‍ കളത്തിലേക്കിറങ്ങുന്നതിന് തൊട്ടുമുമ്പ് സൈഡ്‌ലൈനില്‍ തയ്യാറെടുക്കുന്ന ലയണല്‍ മെസി. പിന്നില്‍ കളികാണാനിരിക്കുന്ന ഇതിഹാസ ഫുട്‌ബോളറും ഇന്റര്‍മിയാമി ഉടമകളിലൊരാളുമായ ഡേവിഡ് ബെക്കാംമിനെയും കാണാം.
Football

സൂപ്പര്‍താരത്തിന്റെ ഇന്‍ജുറി ടൈം ഗോളില്‍ ഇന്റര്‍ മിയാമിക്ക് ജയം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.