ന്യൂദല്‍ഹി: ഒരു പുരുഷന് നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്നും വിദ്യാസമ്പന്നരും പുരോഗമന വാദികളും നാല് വിവാഹം കഴിക്കുന്നവരല്ലെന്നും നിതിന്‍ ഗഡ്കരി.
ഏകീകൃത സിവില്‍ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിലാണ് നിതിന്‍ ഗഡ്കരിയുടെ ഈ പ്രസ്താവന. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും എതിരല്ലെന്നും അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നും ഗഡ്കരി പറഞ്ഞു. “ഒരു സ്ത്രീ ഹിന്ദുവായാലും മുസ്ലിമായാലും സിഖായാലും അവര്‍ക്ക് തുല്യ അവകാശം ലഭിക്കേണ്ടതില്ലേ?”- ഗഡ്കരി ചോദിച്ചു.
രണ്ട് സിവില്‍ കോഡുകളുള്ള ഏതെങ്കിലും മുസ്ലിം രാജ്യത്തെ നിങ്ങള്‍ക്കറിയാമോ? ഒരു പുരുഷന് ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന് നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതി വിരുദ്ധമാണ്. ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയമായി നോക്കിക്കാണരുതെന്നും ആ നിയമം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: