ന്യൂദല്‍ഹി: തലയ്ക്ക് 10 ലക്ഷം വിലയിട്ട നാല് ലഷ്കര്‍ തീവ്രവാദികളെത്തേടി എന്‍ഐഎ. ഇവരുടെ പോസ്റ്ററുകള്‍ എന്‍ഐഎ കഴിഞ്ഞ ദിവസം കശ്മീരില്‍ പുറത്തുവിട്ടു. ഇതില്‍ മൂന്ന് പേര് പക് അധീന കശ്മീരില്‍ നിന്നുള്ളവരാണ്. ഒരാള്‍ കശ്മീരില്‍ നിന്നുള്ളയാളാണ്. ബാസിത് അഹ്മദ് ദര്, സജ്ജദ് ഗുല്‍, സലിം റെഹ്മാനി, സെയ്ഫുള്ള സജിദ് എന്നിവരാണ് ഈ നാല് പേര്. ഇതില്‍ മൂന്ന് പേരുടെ മാത്രമേ ചിത്രങ്ങള്‍ ഉള്ളൂ.
എന്‍ഐഎ പുറത്തുവിട്ട 10 ലക്ഷം തലയ്ക്ക് വിലയുള്ള നാല് ലഷ്കര്‍ (ടിആര്‍എഫ് ലഷ്കറിന്റെ സഹോദരസംഘടനയാണ്) തീവ്രവാദികളുടെ പോസ്റ്റര്‍
ജമ്മു കശ്മീരില്‍ സുരക്ഷാസേനയ്ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമണത്തില്‍ മുന്‍നിരയില്‍ ഉള്ളവരാണിവര്‍. ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) പ്രവര്‍ത്തകനാണ് ദര്. സജ്ജാദ്, സലിം, സെയ്ഫുള്ള എന്നിവര്‍ യഥാക്രമം ശ്രീനഗര്‍, സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവരും ടിആര്‍എഫ് പ്രവര്‍ത്തകരാണ്.
പാകിസ്ഥാനിലെ ലഷ്കര്‍ നേതാവിന്റെ ഉത്തരവാണ് സജ്ജാദ് ഗുല്‍ നടപ്പാക്കുന്നത്. അദ്ദേഹമാണ് കശ്മീര്‍ താഴ്വരയില് ന്യൂനപക്ഷങ്ങളെ കൊല്ലുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: