കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം പണം സമാഹരിച്ചെന്ന കേസില്‍ കേരളത്തിലും കര്‍ണ്ണാടകയിലും എന്‍ഐഎ റെയ്ഡ് നടത്തി.
കേരളത്തില്‍ കോഴിക്കോട്ടും കര്‍ണ്ണാടകയില്‍ കലബുറഗിയിലുമായിരുന്നു റെയ്ഡ്. രണ്ടു ജില്ലകളിലെയും മൂന്നിടങ്ങളില്‍ നിന്നായി രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തതായി എന്‍ഐഎ അന്വേഷണസംഘം വ്യക്തമാക്കി.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃത്വവും അംഗങ്ങളും ക്രിമിനല്‍ ഗൂഡാലോചന നടത്തുകയും പണം സമാഹരിക്കുകയും ചെയ്തെന്നാണ് ആരോപണം.
കഴിഞ്ഞ ഏപ്രില്‍ 13നാണ് എന്‍ഐഎ ഇതുസംബന്ധിച്ച് സ്വമേധയ കേസെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദപരിശോധനക്യാമ്പുകളും നടന്നതായി എന്‍ഐഎ വെളിപ്പെടുത്തുന്നു.
പാലക്കാട് സ്വദേശി ഉസ്മാന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയതിന്റെ പേരില്‍ പാലക്കാട് സ്വദേശി ഉസ്മാനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുകയാണ്. ദല്‍ഹി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഉസ്മാന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനെതിരെ ഉസ്മാന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദല്‍ഹിക്ക് പകരം തന്നെ കൊച്ചിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉസ്മാന്റെ ഹര്‍ജി. എന്നാല്‍ കേരളം ചോദ്യം ചെയ്യുന്ന കാര്യത്തില്‍ സുരക്ഷിതമല്ലെന്നായിരുന്നു ഇഡിയുടെ അഭിപ്രായം.
കേരളത്തില്‍ ചോദ്യം ചെയ്യുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും ഇടയാക്കുമെന്ന ഇഡിയുടെ വാദം ഹൈക്കോടതി ജഡ്ജി സിയാദ് റഹ്മാന് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: