കൊച്ചി: ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനായി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ട് വച്ചു. പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ ബസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും ദിവസേന 75,000 തീര്‍ഥാടകര്‍ എന്ന പരിധി കഴിഞ്ഞാല്‍ സന്നിധാനത്ത് അര്‍പ്പിക്കുന്ന അഷ്ടാഭിഷേകത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
നിര്‍ദേശങ്ങളില്‍ നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോടും പത്തനംതിട്ട കളക്ടറോടും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ വൈകിട്ട് പ്രത്യേക സിറ്റിങ്ങിൽ പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. തിരക്ക് കൂടുതലുള്ള ദിവസം വിർച്വൽ ക്യൂ വഴി ദേവസ്വം ബോർഡിന് അറിയാൻ സാധിക്കും.
ഈ ദിവസങ്ങളിൽ അഷ്ടാഭിഷേകം ഉൾപ്പടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതി നൽകിയ പ്രധാന നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: