Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രിയപ്പെട്ട ഫാല്‍ക്കണ്‍

എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാല്‍ക്കണുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആനയ്‌ക്ക് കൊടുക്കേണ്ട വിലയേക്കാള്‍ ഇരട്ടി അധികമാണ്. 2,20,000 രൂപ മുതല്‍ 15 കോടി രൂപയിലേറെയുണ്ട്.

Janmabhumi Online by Janmabhumi Online
Dec 10, 2022, 11:09 am IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

മലയാളികള്‍ക്ക് ആന പ്രേമം എങ്ങനെയാണോ അതിലുമേറെയാണ് ഖത്തറികള്‍ക്ക് ഫാല്‍ക്കണ്‍ (നമ്മുടെ നാട്ടിലെ പ്രാപ്പിടിയന്‍) പക്ഷികളോടുള്ള ഇഷ്ടം. മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ രാജ്യങ്ങളിലും ഏറെക്കുറെ അങ്ങനെയാണ്. ഫാല്‍ക്കണ്‍ പക്ഷികളെ വളര്‍ത്തുന്നത് ആഡംബരത്തിന്റെ പ്രതീകമായാണ് ഇവര്‍ കാണുന്നത്. നമ്മുടെ നാട്ടിലെ പരുന്തിന്റെ വിഭാഗത്തില്‍പെട്ടതാണ് ഈ പക്ഷികള്‍. ഇറാന്‍, പാകിസ്ഥാന്‍, മംഗോളിയ, കസാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നാണ് വന്‍ വില കൊടുത്ത് പക്ഷികളെ ഇവര്‍ വാങ്ങുന്നത്. കോഴി, കാട, പ്രാവ് എന്നിവയാണ് ഫാല്‍ക്കണുകളുടെ പ്രധാന ഭക്ഷണം.

ഫാല്‍ക്കണുകള്‍ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാല്‍ക്കണുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആനയ്‌ക്ക് കൊടുക്കേണ്ട വിലയേക്കാള്‍ ഇരട്ടി അധികമാണ്. 2,20,000 രൂപ മുതല്‍ 15 കോടി രൂപയിലേറെയുണ്ട്. സാമ്പത്തികമായി അത്ര വലിയ നിലയില്ലാത്ത ഖത്തറികള്‍ വില കുറഞ്ഞവയെ വളര്‍ത്തും. അതേസമയം സാമ്പത്തികസ്ഥിതിയുള്ളവര്‍ക്ക് ഫാല്‍ക്കണുകള്‍ ഒരു പ്രദര്‍ശന വസ്തുവും ഉല്ലാസവേട്ടയ്‌ക്കുള്ള ആയുധവുമാണ്. മറ്റ് പക്ഷികളെ വേട്ടയാടിപ്പിടിക്കല്‍ വിനോദം മാത്രമല്ല, മത്സരവുമാണ്. ഖത്തറി ഷെയ്‌ക്കുമാരുടെ പ്രധാന വിനോദം കൂടിയാണ് ഫാല്‍ക്കണ്‍ പക്ഷികളെ ഉപയോഗിച്ചുള്ള വേട്ട. തണുപ്പുകാലത്ത് അറബികള്‍ അള്‍ജീരിയയിലും മൊറോക്കോയിലും മംഗോളിയയിലുമൊക്കെ ഫാല്‍ക്കണുമായി പോയി വേട്ടയാടുക പതിവ്. രാജകുടുംബാംഗങ്ങള്‍ ഫാല്‍ക്കണുകളുമായി സ്വന്തം വിമാനത്തില്‍ പോയി വേട്ടയാടും. അതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കരാര്‍ പോലുമുണ്ട്.  

ഫാല്‍ക്കണുകള്‍ക്ക് മികച്ച കാഴ്ചശക്തിയുണ്ട്. അറേബ്യന്‍ ഫാല്‍ക്കണുകളുടെ സാധാരണ കാഴ്ച മനുഷ്യന്റെ കാഴ്ചയേക്കാള്‍ 2.6 മടങ്ങ് കൂടുതല്‍. ഭൂമിയിലെ ഏറ്റവും വേഗതയേറിയ പക്ഷികളുമാണ്. മണിക്കൂറില്‍ ഏകദേശം 320 കിലോമീറ്ററാണ് ഫാല്‍ക്കണുകള്‍ ഇരയെയും പിടിച്ച് പറക്കുന്നത്. മരുഭൂമികളില്‍ കാണപ്പെടുന്ന ഹൊബാറകളാണ് ഫാല്‍ക്കണിന്റെ ഏറ്റവും വലിയ ഇര. ഇവയെ വേട്ടയാടി പിടിച്ചാല്‍ ഉടനെ പരിചാരകര്‍ അതിന്റെ ശ്രദ്ധ തിരിച്ച് ഹൊബാറകളെ മാറ്റി പ്രാവിനെ തീറ്റയായി നല്‍കും. എല്ലാ ഫാല്‍ക്കണുകളുടെയും ശരീരത്തില്‍ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് കത്യമായി ഇവയുടെ യാത്ര മനസിലാക്കാം. മരുഭൂമിയില്‍ എത്തി ഷെയ്‌ക്കുമാരും കൂട്ടരും ടെന്റ് കെട്ടി താമസിച്ചാണ് വേട്ടയ്‌ക്കിറങ്ങുന്നത്. അഞ്ചു തരത്തിലുള്ള ഫാല്‍ക്കണുകളാണുള്ളത്.  

സഖര്‍, ഷെഹീന്‍, ജീര്‍, ജബിലിയ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ ഏറ്റവും കാഴ്ച ശക്തി ഫാല്‍ക്കണ്‍ ഷെഹീനാണ്. എത്ര ഉയരത്തില്‍ പറന്നാലും അവയ്‌ക്ക് ഇരയെ കാണാനാകും.

ഒരോ വര്‍ഷവും പഴയ ചിറകുകള്‍ കൊഴിഞ്ഞ് പുതിയത് വരും. ഇവയ്‌ക്ക് തണുപ്പുകാലമാണ് കൂടുതല്‍ ഇഷ്ടം. ഖത്തറിന്റെ ദേശീയ പക്ഷിയായ ഫാല്‍ക്കണുകള്‍ക്കായി പ്രത്യേക കായിക മത്സരങ്ങളും പ്രദര്‍ശനവുമൊക്കെ നടത്താറുണ്ട്. ഫാല്‍ക്കന്‍ഡറി എന്ന മത്സരം വളരെ ആവേശകരമാണ്.

Tags: footballQatarFalcon
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

Kerala

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

World

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

Gulf

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

World

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

ജയിലിൽ ഗൂഢാലോചന നടക്കുന്നു , അസിം മുനീർ, ഇമ്രാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നു ; ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരി അലീമ ഖാൻ 

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം; ഹൈക്കോടതി അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷാവിധിയും സുപ്രീംകോടതി മരവിപ്പിച്ചു

പാർലമെന്റ് സുരക്ഷാ വീഴ്ച കേസ് : രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങുന്നു; ശ്രീകോവിലും കൊടിമരവും ശീവേലിപ്പുരയും നിർമിക്കുന്നത് കേരളത്തില്‍

സ്വച്ഛതാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോട്ടയത്ത് നിര്‍വഹിക്കുന്നു

മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് സ്വച്ഛതാ പഖ്‌വാഡ: കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സുരേഷ് ഗോപി

അർജന്റീനയടക്കം അഞ്ച് രാജ്യങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ;   ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും

ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ കൈമാറി ; ട്രംപ് ഭരണകൂടത്തിനെതിരെ പരാതിയുമായി സംസ്ഥാനങ്ങൾ

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, പിന്നാലെ 500ഓളം ഭൂചലനങ്ങൾ: ജപ്പാനിൽ ഭീതി, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies