ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റായി പി.ടി. ഉഷ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഇന്ത്യന്‍ കായികരംഗത്തെ വലിയ അദ്ഭുതമാണ്. അസോസിയേഷന്‍ പദവികള്‍ സാധാരണക്കാര്‍ക്കു അപ്രാപ്യമായിട്ടുള്ളതും സ്പോര്‍ട്സ് താരങ്ങള്‍ക്കു പോലും കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുള്ള വേദിയുമായിട്ടാണ് ഇത്രയും കാലം കരുതപ്പെട്ടിരുന്നത്. അവിടേയ്‌ക്കാണ് പയ്യോളി എക്സ്പ്രസ് എന്ന ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ അത്‌ലറ്റ് ഓടിക്കയറിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരാള്‍, ഒരു വനിത, കായിക താരം എന്നീ നിലകളിലുള്ള ഒരാള്‍ ആദ്യമായിട്ട് അസോസിയേഷന്റെ തലപ്പത്ത് എത്തുന്നു എന്നത് കായിക മേഖലയെ സ്നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷയും സന്തോഷവും നല്‍കുന്ന കാര്യമാണ്. പ്രിയപ്പെട്ട പി.ടി. ഉഷയാകുമ്പോള്‍ കായികകേരളത്തിന് ഇരട്ടി മധുരം കൂടിയാണത്.
കായിക ഭാരതത്തിന്റെ ഭാവിയുടെ ബാറ്റണ്‍ ഉഷയുടെ കൈകളിലേക്ക് കിട്ടിയപ്പോള്‍ കേരളത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള അരങ്ങേറുകയായിരുന്നു. നാലര പതിറ്റാïിനിടെ ഉഷയുടെ സാന്നിധ്യം നേരിട്ടില്ലാതിരുന്ന ചുരുക്കം കായികമേളകൡലൊന്ന്. ഉഷ എന്ന കായികതാരത്തെ സംഭാവന ചെയ്തത് സ്‌കൂള്‍ കായികമേളകളായിരുന്നു. 1970-കളുടെ അവസാനം സ്‌കൂള്‍ കായികോത്സവങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിക്കൊïാണ് അത്‌ലറ്റിക്‌സ് ലോകത്ത് ശ്രദ്ധ നേടിയത്. 1977 ല്‍ കോട്ടയത്ത് നടന്ന കായികമേളയില്‍ നൂറു മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേടിയ ഉഷ 1979ലെ ദേശീയ സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യനുമായി. പിന്നീട് ഉഷ പങ്കെടുത്ത കായികമത്സരങ്ങളിലെല്ലാം അവര്‍ തന്നെയായിരുന്നു താരം.
ഉഷയെപ്പോലെ ഒരു നിര കായികതാരങ്ങളെ സംഭാവന ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വേണം സംസ്ഥാന സ്‌കൂള്‍ കായികമേളകളെ വിലയിരുത്താന്‍. അങ്ങനെ ചെയ്യുമ്പോള്‍ 64-ാം സംസ്ഥാന സ്‌കൂള്‍ കായികമേള നിരാശയാണ് സമ്മാനിക്കുന്നത്. മേളയില്‍ പിറന്ന റെക്കോര്‍ഡുകള്‍ തന്നെ മേളയുടെ നിലവാരം വിളിച്ചു പറയുന്നു. 98 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ ആകെ പിറന്നത് 6 റെക്കോര്‍ഡുകള്‍ മാത്രം. അതിലഞ്ചും ഏറ് ഇനങ്ങളില്‍. പോള്‍ വാള്‍ട്ടിലാണ് മറ്റൊരു റെക്കോര്‍ഡ്. ദേശീയതലത്തില്‍ കേരളത്തിന്റെ ശക്തി ഇനങ്ങളായ ട്രാക്കില്‍ റെക്കോര്‍ഡുകള്‍ പിറന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. റെക്കോര്‍ഡ് പ്രകടനങ്ങള്‍ കുറഞ്ഞതിനു കാരണങ്ങള്‍ പലതും പറയാനാകും. രï് വര്‍ഷത്തെ അടച്ചിടല്‍ താരങ്ങളുടെ പ്രകടനത്തെ സാരമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍. ശാരീരിക അസ്വസ്ഥതകളും പോഷകാഹാരത്തിന്റെ കുറവും രïുവര്‍ഷം പരിശീലനമില്ലാത്തതും ട്രാക്കിനെ സാരമായി ബാധിച്ചു. കൊവിഡിന്റെ ബാക്കിപത്രമായ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കുട്ടികളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. പരിശീലനം ഉള്‍പ്പെടെയുള്ളവയ്‌ക്ക് ചെലവ് വര്‍ദ്ധിച്ചത് പല സ്‌കൂളുകളെയും പിന്നോട്ട് വലിച്ചു തുടങ്ങിയ കാര്യങ്ങള്‍ നിരത്തി ന്യായീകരണം നിരത്തുന്നവരുï്. അതീവ ഗൗരവത്തില്‍ പരിശോധിക്കേï കാര്യങ്ങളാണിതെല്ലാം.
ആശങ്കയ്‌ക്കിടയിലും പ്രതീക്ഷകളുടെ പൊന്‍വെളിച്ചവും കായികമേളയില്‍ ഉïായി. കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നുമെത്തിയ കെ.സി ത്രോസ് അക്കാദമിയും മെഡല്‍ കൊയ്‌ത്ത് പരിശീലകരും വിദ്യാഭ്യാസവകുപ്പിന് മാതൃകയാക്കാവുന്നതാണ്. മൂന്നു ഡബിള്‍ അടക്കം ഏഴു സ്വര്‍ണവും ഒരു വെള്ളിയുമാണ് അവര്‍ കൊയ്തത്. നാലുവര്‍ഷത്തെ പരിശീലനത്തില്‍ അവര്‍ നാലു റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. മലപ്പുറം ഐഡിയല്‍ സ്‌കൂളിന്റെ മുന്നേറ്റവും മാതൃകാരപരമാണ്. ജൂനിയര്‍ ഷോട്പുട്ടില്‍ ദേശീയ റെക്കോര്‍ഡിനെയും സംസ്ഥാന മീറ്റിലെ സീനിയര്‍ റെക്കോര്‍ഡിനെയും പിന്നിലാക്കിയ വി.എസ്.അനുപ്രിയയുടെ പ്രകടനവും ഏറ്റവും ശ്രദ്ധേയമാണ്. ഷോട്പുട്ടില്‍ കുട്ടമത്ത് ജിഎച്ച്എസ്എസിലെ സര്‍വാന്‍ കെ. സിയ, ജാവ്ലിന്‍ത്രോയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസിലെ ഐശ്വര്യ സുരേഷ്, ഷോട്പുട്ടില്‍ കാസര്‍കോട് ജിഎച്ച്എസ്എസ് കുട്ടമത്തിന്റെ പാര്‍വ്വണ ജിതേഷ്, പോള്‍വോള്‍ട്ടില്‍ എറണാകുളം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ശിവദേവ് രാജീവ്, ഡിസ്‌കസ് ത്രോയില്‍ കാസര്‍കോട് ചീമേനി ജിഎച്ച്എസ്എസിലെ അഖില രാജ്, ട്രിപ്പിള്‍ സ്വര്‍ണം നേടിയ നാട്ടിക ഫിഷറീസ് സ്‌കൂളിലെ സി.എസ്. ശിവപ്രിയ, ദീര്‍ഘദൂര ഇനങ്ങളില്‍ മുïൂര്‍ എച്ച്എസിന്റെ ആര്‍.രുദ്ര എന്നിവര്‍ക്കൊക്കെ മികച്ച നിലവാരത്തില്‍ പരിശീലനം നല്‍കിയാല്‍ ദേശീയ താരങ്ങളായി ഉയരാനാകും.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തിന്റെ കായികരംഗത്ത് ഉïായിരിക്കുന്ന കുതിപ്പ് ചര്‍ച്ചയായിരിക്കുമ്പോഴാണ് കായികവേദികളില്‍ ഒരു കാലത്ത് തലയുയര്‍ത്തി നിന്നിരുന്ന കേരളത്തിന്റെ കിതപ്പ് എന്നത് മറക്കരുത്. സ്‌കൂള്‍ മേളകളില്‍ ഉദയം ചെയ്യുന്ന പ്രതിഭകള്‍ക്കു വിദഗ്ധ പരിശീലനം ഉറപ്പാക്കി, രാജ്യാന്തര നിലവാരത്തില്‍ വളര്‍ത്തിയെടുക്കാനുളള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. കഴിവുള്ള കുട്ടികളെ കïെത്തി പരിശീലിപ്പിക്കുക എന്നതേ കായികരംഗത്തെ രക്ഷിക്കാന്‍ മാര്‍ഗ്ഗമുള്ളൂ. കുട്ടികള്‍ക്കെല്ലാം കായികാവബോധവും ക്ഷമതയും ഉറപ്പാക്കുക എന്നത് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കും സര്‍ക്കാര്‍ ജോലിയിലേക്കുള്ള ജാലകവുമായി മെഡല്‍ നേട്ടങ്ങളെ കാണുന്ന മനോഭാവം തന്നെ മാറ്റണം. ഉഷയെപ്പോലൊരാള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തിരിക്കുമ്പോള്‍ ആവശ്യമായ പദ്ധതികളും പരിപാടികളുമായി കേരളത്തിലെ കായിക മേലാളന്മാര്‍ സമീപിച്ചാല്‍ സഹായിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. അതിനുള്ള ശ്രമം ഉïായില്ലെങ്കില്‍ ഒരുകാലത്ത് കേരളം തലയുയര്‍ത്തി നിന്നിരുന്ന വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പിന്നാക്കം പോയതിനു സമമായിരിക്കും കായികരംഗത്തും സംഭവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: