തിരുവനന്തപുരം: ഹിജാബിനെതിരെ സമരം ചെയ്യുന്ന ഇറാനിലെ സംവിധായിക മഹ്നാസ് മുഹമ്മദിയ്ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം നല്കി ആദരിച്ചത് ഇടത് സര്‍ക്കാരിന്റെ രാഷ്ട്രീയലൈന്‍ അനുസരിച്ചാണോ എന്ന ചോദ്യം ഉയരുന്നു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കിയാണ് മഹ്നാസ് മുഹമ്മദിയെ ആദരിച്ചത്.
ഹിജാബിനെതിരെ തുറന്ന സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇറാന് സര്‍ക്കാര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ അവര്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം അവര്‍ തന്റെ മുടി മുറിച്ച് കേരളത്തിലെ രാജ്യാന്തരമേളയിലേക്ക് അയയ്ക്കുകയായിരുന്നു.
ഇവര്‍ക്ക് വേണ്ടി പകരം അവാര്‍ഡ് ഏറ്റുവാങ്ങിയത് ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരിയാണ്. ഇവര്‍ പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ അതിന മഹ്നാസ് തന്നയച്ച തലമുടി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സദസ്സില്‍ വന്‍ കരഘോഷമായിരുന്നു ഉയര്‍ന്നത്.
ഇടത് സര്‍ക്കാരിനെ രാഷ്ട്രീയലൈന്‍ ആണോ മേളയില്‍ പ്രകടമായത് എന്ന ചോദ്യം ഉയര്‍ത്തുന്നത് ന്യൂനപക്ഷ യാഥാസ്ഥിതിക വിഭാഗമാണ്. ഇടത് മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലാണ് ഈ സംഭവം. ഇടത് സര്‍ക്കാരിലെ മുഖ്യശക്തിയായ സിപിമ്മിന്റെ അറിവോടെയാണോ ഈ ആദരം എന്ന ചോദ്യവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: