ന്യൂദല്‍ഹി: 2020ല്‍ ദല്‍ഹിയില്‍ നടന്ന ഹിന്ദു-മുസ്ലിം കലാപത്തില്‍, ആം ആദ്മിയുടെ താഹിര്‍ ഹുസൈന് ഹിന്ദുക്കളെ ലാക്കാക്കി പ്രവര്‍ത്തിച്ചുവെന്ന് കോടതി. കല്ലേറും ലഹളയും നടന്ന കലാപത്തില്‍ ഹിന്ദുക്കളെ ലക്ഷ്യം വെച്ച് അക്രമം നടത്താന്‍ താഹില്‍ ഹുസൈന് ഗുഢാലോചന നടത്തിയെന്നും കോടതി കണ്ടെത്തി.
“ആംആദ്മിയുടെ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്, ആം ആദ്മി പ്രവര്‍ത്തകരായ റിയാസത്ത് അലി, ഗുല്‍ഫാം, ഷാ ആലം, റാഷിദ് സെയ്ഫി, അര്‍ഷാദ് ഖയൂം, ലിയാഖത്ത് അലി, മൊഹമ്മദ് ഷദബ് തുടങ്ങിയവര്‍ ഹിന്ദുക്കളെയും ഹിന്ദുക്കളുടെ സ്ഥാപനങ്ങളും മറ്റ് സ്വത്തുക്കളും ലാക്കാക്കിയുള്ള ആക്രമണത്തിന് ഗുഢാലോചന നടത്തി,” കോടതി നിരീക്ഷിക്കുന്നു.
താഹിര്‍ ഹുസൈന്റെയും അനുയായികളുടെയും നിഗൂഢ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തെ ഹിന്ദു-മുസ്ലിം മൈത്രിയെ തകര്‍ക്കുന്ന തരത്തിലായിരുന്നുവെന്നും ജഡ്ജി പുലസ്ത്യ പ്രമാചല നിരീക്ഷിച്ചു.
മേല്‍പ്പറഞ്ഞ കുറ്റവാളികള്‍ ഉള്‍പ്പെട്ട ആള്‍ക്കൂട്ടം ഹിന്ദുക്കളുടെ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേര്‍ക്ക് കല്ലേറും പെട്രോള്‍ ബോംബേറും നടത്തി. ഒരു ഹിന്ദു നടത്തിയിരുന്ന വാഹനപാര്‍ക്കിംഗ് പ്രദേശത്തോക്ക് ഗേറ്റ് തകര്‍ത്ത് കടന്ന അക്രമികള്‍ വാഹനങ്ങള്‍ കത്തിച്ചു. അവിടുത്തെ ജീവനക്കാരെ ആക്രമിച്ചു. ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: