അഹമ്മദാബാദ് : ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസ്സിന്റെ സീറ്റുകളില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്കും പ്രചാരണത്തില്‍ നടത്തിയ മുന്നേറ്റങ്ങള്‍ വോട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല.
182 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ 145 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. എന്നാല്‍ കോണ്‍ഗ്രസ് 36 സീറ്റുകളിലും എഎപി 9 സീറ്റുകളുമാണ് എഎപിക്ക് ഉള്ളത്. ഗുജറാത്തില്‍ ബിജെപി വ്യക്തമായ ആധിപത്യവുമായാണ് മുന്നേറുന്നത്. 92 സീറ്റുകളുടെ ഭൂരിപക്ഷം വേണ്ടപ്പോള്‍ 100ല്‍ അധികം സീറ്റുമായാണ് ബിജെപി മുന്നേറുന്നത്.
മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് തന്നെ ഇത്തവണയും അനുകൂലമാണെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഉച്ചയോടെ ചിത്രം വ്യക്തമാകും. രണ്ടിടത്തെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. എന്നാല്‍ പ്രവചനങ്ങള്‍ തെറ്റാണെന്നും ആം ആദ്മി പാര്‍ട്ടി നൂറിലേറെ സീറ്റുകള്‍ നേടുമെന്നും ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗഡ്വി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും, ഗുജറാത്തില്‍ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ 20 ശതമാനം വരെ വോട്ടുകള്‍ നേടുമെന്ന പ്രവചനങ്ങള്‍ നേട്ടമാണെന്നുമായിരുന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. ഗുജറാത്തില്‍ ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ടു ഘട്ടങ്ങളായും, ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് ഒറ്റ ഘട്ടമായും ആണ് വോട്ടെടുപ്പ് നടന്നത്. ഹിമാചല്‍ പ്രദേശിലും ഇന്നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: