Categories: Article

വികസിത രാഷ്‌ട്രത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്

അടുത്ത വര്‍ഷം ജൂലൈയില്‍ കോയമ്പത്തൂരില്‍ നടക്കുന്ന എസ്20(സയന്‍സ്-20) ഉച്ചകോടിയുടെ പ്രമേയം 'ആധുനികവും സുസ്ഥിരവുമായ വളര്‍ച്ചയ്ക്കു ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക' എന്നതാണ്. 'ഗവേഷണ നവീകരണ സമാരംഭ ഒത്തുചേരല്‍' എന്ന പ്രമേയത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും. സുസ്ഥിര ഊര്‍ജത്തിനായുള്ള സാമഗ്രികള്‍, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനുള്ള ശാസ്ത്രീയ വെല്ലുവിളികളും അവസരങ്ങളും, ജൈവവൈവിധ്യവും ജൈവ സമ്പദ്‌വ്യവസ്ഥയും, ഊര്‍ജപരിവര്‍ത്തനത്തിനുള്ള നൂതന ജൈവപദ്ധതികള്‍ എന്നിവയാണ് സമ്മേളനത്തിന്റെ അനുബന്ധ വിഷയങ്ങള്‍. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന സഹകരണ അന്തരീക്ഷം ഉച്ചകോടി പരിപോഷിപ്പിക്കുമെന്നും ഗവണ്മെന്റ് പ്രതീക്ഷിക്കുന്നു.

ഗൗതം ആര്‍ ദേശിരാജു, ശരണ്‍ ഷെട്ടി

(ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഗൗതം ആര്‍ ദേശിരാജു ഇന്ത്യാ ഗവണ്‍മെന്റിന്റെ എസ്20 എന്‍ഗേജ്‌മെന്റ് ഗ്രൂപ്പിലെ അംഗമാണ്. സ്വരാജ്യയിലെ അസോസിയേറ്റ് എഡിറ്ററാണ് ശരണ്‍ ഷെട്ടി.)

സ്വതന്ത്രരാജ്യമെന്ന നിലയില്‍  ഒരുനൂറ്റാണ്ടു പൂര്‍ത്തിയാക്കുമ്പോഴേയ്‌ക്കും വികസിത രാഷ്‌ട്രമായി മാറാനുള്ള യാത്രയിലാണ് ഇന്ത്യ. വികസനത്വരയുള്ള സമൂഹമായി നാം മാറിയിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ സാംസ്‌കാരികമായും നാഗരികമായും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. വിവിധ ആഗോള സൂചികകളില്‍ ഉയര്‍ന്ന സ്ഥാനങ്ങൡലാണു നാമെന്നതു ലോകം ഗൗരവമായി കാണുന്നു. ഇരുപത്തഞ്ചു വര്‍ഷക്കാലം എന്നത് ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയെ സംബന്ധിച്ച് അത്ര നീണ്ട കാലയളവല്ല. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗണ്യമായ പുരോഗതി നേടുന്നതിലൂടെ മാത്രമേ ‘വികസിതം’ എന്ന നിലയിലെത്താന്‍ കഴിയുകയുള്ളൂവെന്നു വ്യക്തമാണ്. വികസിതരാജ്യമെന്ന പദവി കൈവരിക്കാന്‍ ഇന്ത്യയുടെ ശാസ്ത്രത്തിന് അതനുസരിച്ചുള്ള ദിശാബോധം ഉണ്ടായിരിക്കണം. ഇന്തോനേഷ്യയിലെ ബാലിയില്‍ കഴിഞ്ഞയാഴ്ച നടന്ന ജി20 ഉച്ചകോടിയില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വ്യക്തമായി പറഞ്ഞാല്‍ സയന്‍സ്-20 (എസ്20) എന്നപേരില്‍ ഗവണ്മെന്റ് ‘സയന്‍സ് എന്‍ഗേജ്‌മെന്റ് ഗ്രൂപ്പ്’ സ്ഥാപിച്ചിട്ടുണ്ട്.

എസ്20 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ക്കു മേല്‍നോട്ടംവഹിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നിരുന്നു. അടുത്ത വര്‍ഷം ജൂലൈയില്‍ കോയമ്പത്തൂരില്‍ നടക്കുന്ന എസ്20 ഉച്ചകോടിയുടെ പ്രമേയം ‘ആധുനികവും സുസ്ഥിരവുമായ വളര്‍ച്ചയ്‌ക്കു ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക’ എന്നതാണ്. ‘ഗവേഷണ നവീകരണ സമാരംഭ ഒത്തുചേരല്‍’ എന്ന പ്രമേയത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും. സുസ്ഥിര ഊര്‍ജത്തിനായുള്ള സാമഗ്രികള്‍, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനുള്ള ശാസ്ത്രീയ വെല്ലുവിളികളും അവസരങ്ങളും, ജൈവവൈവിധ്യവും ജൈവ സമ്പദ്‌വ്യവസ്ഥയും, ഊര്‍ജപരിവര്‍ത്തനത്തിനുള്ള നൂതന ജൈവപദ്ധതികള്‍ എന്നിവയാണ് സമ്മേളനത്തിന്റെ അനുബന്ധ വിഷയങ്ങള്‍. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന സഹകരണ അന്തരീക്ഷം ഉച്ചകോടി പരിപോഷിപ്പിക്കുമെന്നും ഗവണ്മെന്റ് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, സാങ്കേതിക കൈമാറ്റം, ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കല്‍, ഐപി പങ്കിടലിന്റെ അവകാശവാദം എന്നിവ അജണ്ടയിലുണ്ട്.

അടുത്ത വര്‍ഷം ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോള്‍ മുന്നോട്ടുള്ള വഴി കാട്ടിക്കൊടുക്കാനും, സാങ്കേതിക സ്വയംപര്യാപ്തതയും വിദേശസ്രോതസ്സുകളും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാനുമുള്ള മികച്ച അവസരമാണ് നമുക്ക് ലഭിക്കുന്നത്. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്നിവയിലൂടെ മുന്‍കാലങ്ങളില്‍ പ്രഗത്ഭരായ പ്രധാനമന്ത്രിമാര്‍ നല്‍കിയ പ്രചോദനങ്ങളില്‍ ജയ് അനുസന്ധാന്‍ എന്നതുകൂടി നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ചുറ്റുപാടില്‍ ശാസ്ത്രവും ഗവേഷണവുമെല്ലാം ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. ശാസ്ത്രത്തിലും ലബോറട്ടറിയില്‍നിന്ന് ജനങ്ങളിലേക്ക് ശാസ്ത്രത്തെ കൊണ്ടുപോകുന്ന ഗവേഷണ വികസന പ്രക്രിയയിലും വന്‍തോതില്‍ നിക്ഷേപം നടത്താതെ ഒരു രാജ്യവും ഉയര്‍ന്ന ജീവിതനിലവാരമുള്ള വികസിത സമ്പദ്‌വ്യവസ്ഥയായി മാറിയിട്ടില്ലാത്തതിനാല്‍ ഇത് അനിവാര്യമാണ്. 25 വര്‍ഷത്തെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. എന്നാല്‍ അതിന്  കൃത്യമായ ആസൂത്രണവും അതിന്റെ നടപ്പാക്കലും വേണ്ടതുണ്ട്.

കണക്കുകളിലേക്ക് വന്നാല്‍ ഈ വര്‍ഷം നേടിയ 7.8 ശതമാനത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക് ഉപയോഗിച്ച്, 2026-27 ഓടെ 5 ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥ ലക്ഷ്യം കൈവരിക്കുമെന്ന് കണക്കാക്കാന്‍ സാധിക്കും (എണ്ണവിലയില്‍ കടുത്ത ഏറ്റക്കുറച്ചിലുകള്‍ ഇല്ലെങ്കില്‍). ജൈവ ഇന്ധനങ്ങളില്‍നിന്ന് പുനരുല്‍പ്പാദിപ്പിക്കുന്നവയിലേക്ക് മാറുന്നതോടെ, നമുക്ക് 2031-32ഓടെ 9 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയും 2047 ഓടെ 40 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയും വിഭാവനം ചെയ്യാം. അതുവഴി പിപിപി സംഖ്യകളില്‍ മാത്രമല്ല, സമ്പൂര്‍ണ സാമ്പത്തിക വ്യവസ്ഥയില്‍ ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളില്‍ നമുക്ക് ഉള്‍പ്പെടാനാകും.

25 വര്‍ഷക്കാലയളവ് കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധികള്‍ നേരിടുന്ന ചില വിഭാഗങ്ങളില്‍ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പുറത്തുനിന്ന് വിദഗ്ധാഭിപ്രായങ്ങള്‍ തേടേണ്ടി വരും. ഇതിന് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ പരമപ്രധാനമായി നിലനിര്‍ത്തുകയും സാഹചര്യങ്ങളെ ആശ്രയിച്ച് ഒരു രാജ്യം സുഹൃത്തോ നിഷ്പക്ഷനോ ശത്രുവോ ആയി മാറാമെന്ന കാര്യം പരിഗണിക്കുകയും ചെയ്യുന്ന മികച്ച വിദേശ നയം ആവശ്യമാണ്. സാമ്പത്തികശാസ്ത്രരംഗത്ത് സാങ്കേതിക കാര്യങ്ങള്‍ നൈപുണ്യവികസനവും ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും നിര്‍മിതബുദ്ധിയും വിതരണശൃംഖലയിലെ അപര്യാപ്തതകളുമായി സംയോജിപ്പിക്കേണ്ടതുണ്ട്.

പുരോഗതിയുടെ ഒരു സുപ്രധാന വശം ശരിയായ വിദ്യാഭ്യാസം നല്‍കുക എന്നതാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ മാറിമാറി വന്ന എല്ലാ ഗവണ്‍മെന്റുകളും സാധ്യമായ വിദ്യാഭ്യാസത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐഎസ്‌സി, ഐഐടികള്‍, ഐഐഎമ്മുകള്‍ എന്നിവ ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളാണ്. ഇതൊക്കെയാണെങ്കിലും, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും അത് സുഗമമാക്കുന്ന മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളെയും ആധുനികവല്‍ക്കരിക്കുന്നതിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സ്വകാര്യ സര്‍വകലാശാലകളില്‍ ആവശ്യമെങ്കില്‍ മികവ് പ്രോത്സാഹിപ്പിക്കുന്നതില്‍ നാം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ശാസ്ത്രീയ മികവില്ലാതെ, മേന്മയുടെയും അളവിന്റെയും കാര്യത്തില്‍, ഒരു വികസിത രാജ്യമായി മാറാന്‍ നമുക്ക് സാധിക്കില്ല.

നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ഇക്കാര്യത്തില്‍ പ്രാഥമികമായ ആശങ്ക. നിലവില്‍ ജിഡിപിയുടെ 0.8 ശതമാനം വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി ചെലവഴിക്കുന്നു. ജിഡിപിയുടെ 3-4% എന്ന് പറയുന്നതിന് ഈ സംഖ്യ പുനഃക്രമീകരിക്കേണ്ടതുണ്ട്.  1990 മുതല്‍ ചൈന ഇത്തരത്തിലുള്ള വലിയ നിക്ഷേപങ്ങള്‍ നടത്തി. അതിന്റെ ഫലങ്ങള്‍ ഇന്ന് അവരുടെ അഭിവൃദ്ധി പ്രാപിച്ച ശാസ്ത്രീയ ആവാസവ്യവസ്ഥയില്‍ പ്രകടമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍, ഗവണ്മെന്റിനുമാത്രം മുഴുവന്‍ തുകയും വഹിക്കാനാകില്ല. വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

എന്നിരുന്നാലും, പരിഗണിക്കേണ്ട മറ്റൊരു വശമുണ്ട്. 25 വര്‍ഷക്കാലയളവും, വിദ്യാഭ്യാസത്തിലെ ഏതൊരു അടിസ്ഥാനമാറ്റവും 15 വര്‍ഷത്തിനുശേഷം മാത്രമേ ഫലങ്ങള്‍ കാണിക്കാന്‍ തുടങ്ങൂ എന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍, നമുക്ക് ഇപ്പോള്‍ കൈവശമുള്ള വിഭവങ്ങളുടെ ഉപയോഗം ഉപയോഗപ്രദമാകുന്ന തന്ത്രം അടിയന്തരമായി ആവശ്യമാണ്. ഇതിനിടെ ഫണ്ടിംഗ്, അഡ്മിഷന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ബിസിനസ്സ് സര്‍ക്കാര്‍ ഒഴിയാന്‍ തുടങ്ങണം. കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍ തമ്മിലുള്ള അസമത്വങ്ങള്‍ നീക്കം ചെയ്യണം.

ഇന്ത്യക്ക് ആവശ്യമായ സാങ്കേതികപരമായ ഗവേഷണവും വികസനവും നടക്കുന്നത് ഗവണ്മെന്റ് ലബോറട്ടറികളില്‍ നിന്നും ഗവണ്മെന്റ് ലബോറട്ടറികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോര്‍പ്പറേറ്റ് ഗവേഷണ ലബോറട്ടറികളില്‍ നിന്നുമാണ്. കാലയളവ്, സാമ്പത്തിക നേട്ടം, വിതരണ ശൃംഖല മാനേജ്‌മെന്റ് എന്നിവയുടെ പ്രശ്‌നങ്ങള്‍ ഐഐടികള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മിക്കവാറും ഒരാളെ നല്ല സ്റ്റാര്‍ട്ടപ്പുകളുടെ തലത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയും. പക്ഷേ ഇന്ത്യക്ക് 2047ലേക്ക് ആവശ്യമായ വലിയ, അടിസ്ഥാന മുന്നേറ്റങ്ങള്‍ക്ക് അത് അപര്യാപ്തമാണ്. ഉദാഹരണത്തിന് 1950കളുടെ തുടക്കത്തില്‍ അമേരിക്ക ബുഷ് ഭരണത്തില്‍ ഇക്കാര്യത്തില്‍ മികച്ച പുരോഗതി കൈവരിച്ചു. അക്കാദമികം, വ്യവസായം, ഗവണ്മെന്റ് എന്നിവ തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. ചൈനയുടെ സിവില്‍-മിലിട്ടറി സംയോജനത്തിലും സമാനമായ തന്ത്രം നടക്കുന്നുണ്ട്. അതില്‍ കുറഞ്ഞതൊന്നും നാം ലക്ഷ്യമിടാന്‍ പാടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സ്വതന്ത്രമായി ഗവണ്‍മെന്റ് ശാസ്ത്രീയ വകുപ്പ് എങ്ങനെ സംഘടിപ്പിക്കണം എന്നതിന് മികച്ച ഉദാഹരണമാണ് ആണവോര്‍ജ വകുപ്പ്. 1950കളില്‍ തുടങ്ങി, ആണവായുധങ്ങളുടെ അവശ്യ ഘടകമായ യു-235 നിര്‍മ്മിക്കുന്നതിന് യുറേനിയം അയിരുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നാം കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയരായി. മൊണാസൈറ്റ് മണല്‍ത്തീരങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത തോറിയം വഴി ഇന്ത്യ സ്വന്തം പാത വികസിപ്പിച്ചു. താരതമ്യേന കുറഞ്ഞ അളവില്‍ യുറേനിയമുള്ള തോറിയം ലോകത്ത് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്നത് ഇന്ത്യയിലാണ്. 2047ഓടെ തോറിയം വഴി 30 ശതമാനത്തോളം വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. തോറിയം സാങ്കേതികവിദ്യയിലെ നമ്മുടെ ഗവേഷണ വികസന പുരോഗതിയുടെ രൂപത്തില്‍, നമ്മുടെ ആയുധപരിപാടികള്‍ക്കും ഊര്‍ജ ആവശ്യങ്ങള്‍ക്കും ആവശ്യമായ പിന്തുണയുണ്ട്. ഡിഎഇ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത ശാസ്ത്രജ്ഞരെ (വളരെ കുറച്ച് വിദ്യാര്‍ത്ഥി-ജീവനക്കാര്‍) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചതിനാലാണ് ഇതെല്ലാം സാധ്യമായത്. ഉടനടി പ്രയോഗത്തില്‍ വരേണ്ട സാങ്കേതികവിദ്യകളിലേക്കും തന്ത്രപരമായ സുരക്ഷയിലേക്കും ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും ശാസ്ത്രത്തെ അതിവേഗം പരിവര്‍ത്തനം ചെയ്യാനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ള എല്ലാ വിദ്യാഭ്യാസേതര ശാസ്ത്ര ലബോറട്ടറികളിലേക്കും സ്ഥാപനങ്ങളിലേക്കും ഈ വ്യവസ്ഥ വ്യാപിപ്പിക്കേണ്ടതുണ്ട്.

എപ്പോള്‍, എന്ത്, എങ്ങനെ നിര്‍വചിക്കപ്പെടുന്നു എന്നത് ഇപ്പോള്‍ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്‌ട്രീയ ഇച്ഛാശക്തി ആവശ്യമാണ് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ, 2047 ആകുമ്പോള്‍ ലോകത്തിലെ യഥാര്‍ഥ വികസിത രാഷ്‌ട്രത്തിന്റെ പൗരന്മാരെന്ന നിലയില്‍ നമുക്കേവര്‍ക്കും അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക