ന്യൂദല്‍ഹി: കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയി മല്ലിക സാരാഭായിയെ നിയമിച്ചതിന് എതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. പ്രധാനമന്ത്രിക്ക് എതിരെ അസത്യപ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായിയുടെ സിപിഎം കാണുന്ന യോഗ്യത.
ഈ രാജ്യത്ത് വേറെ കലാകാരന്മാര് ഇല്ലാഞ്ഞിട്ടല്ലെന്നും ചൊല്‍പ്പിടിയില്‍ നില്‍ക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്നും വി.മുരളീധരന് ദല്‍ഹിയില്‍ പറഞ്ഞു. താളത്തിന് ഒത്ത് തുള്ളുന്നവരെയാണ് പിണറായി വിജയന് ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നത് സിപിഎമ്മിന്റെ സ്വജനപക്ഷപാതവുംഅഴിമതിയും എതിര്‍ത്തത് കൊണ്ട് മാത്രമാണ്. ബില്‍ ഭരണഘടനാവിരുദ്ധമെന്നും കോടതിയില്‍ നില്‍ക്കില്ലെന്നും വി.മുരളീധരന് പ്രതികരിച്ചു. എന്തിന് വേണ്ടിയാണ് ബില്‍ അവതരണമെന്നത് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.
യുജിസി ചട്ടത്തിനും നാട്ടിലെ നിയമങ്ങള്‍ക്കും ഭരണഘടനക്കും എതിരാണ് സര്‍ക്കാരിന്റെ നീക്കം. പ്രതിപക്ഷത്തിന് ഇതുവരെ സര്‍വകലാശാല വിവാദത്തില്‍ നിലപാടില്‍ വ്യക്തത വന്നില്ലെന്നും സര്‍ക്കാരിന് കുടപിടിക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: