തൃശൂര്‍: ഏകാദശിക്കാലത്തെ വന്‍ഭക്തജനത്തിരക്കില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രണ്ട് ദിവസത്തെ വരുമാനം മൂന്ന് കോടി രൂപ.
രണ്ട് ദിവസങ്ങളിലായി 5846 പേരാണ് നെയ് വിളക്ക് ദര്‍ശനം നടത്തിയത്. ഇതുവഴി 57.88 ലക്ഷം രൂപയാണ് ക്ഷേത്രത്തിന് ലഭിച്ചത്. ഇതിന് പുറമെ ഭണ്ഡാര വരവായും വരുമാനം ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് 2.95 കോടി രൂപ ആണ് ഗുരുവായൂര്‍ ക്ഷേത്രത്തിന് വരുമാനമായി ലഭിച്ചത്. ഇതില്‍ വഴിപാടിലേക്കായി ശതകോടീശ്വരന്‍ മുകേഷ് അംബാനി നല്‍കിയ ഒന്നരക്കോടിയും ഉള്‍പ്പെടുന്നു.
അന്നദാന ഫണ്ടിലേക്ക് മുകേഷ് അംബാനി ഇതില്‍ 1.50 കോടി രൂപ നല്‍കിയത്. ഇക്കഴിഞ്ഞ സെപ്തംബറില്‍ മുകേഷ് അംബാനി കുടുംബത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തൊഴുതിരുന്നു. അന്നും 1.51 കോടി രൂപയുടെ ചെക്ക് അന്നദാന ഫണ്ടിലേക്ക് മുകേഷ് അംബാനി സമര്‍പ്പിച്ചിരുന്നു.
ഗുരുവായൂരപ്പനോട് അന്ധമായ ഭക്തിയാണ് മുകേഷ് അംബാനിക്ക്. ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്‍റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് അന്ന് മുകേഷ് അംബാനി ക്ഷേത്രത്തില്‍ എത്തിയത്. ഗുരുവായൂരപ്പന്റെ ഭക്തനായ മുകേഷ് അംബാനി നേരത്തെ 2018 ല്‍ മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകള്‍ കണ്ണന് സമര്‍പ്പിക്കാനായി നേരിട്ട് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: