കൊല്ലം: എസ് എൻ കോളേജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം. 14 പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോളേജ് ക്യാമ്പസില്‍ ഇരിക്കുകയായിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകരുടെ അടുത്തേക്ക് ഒരുവിഭാഗം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായി എത്തുകയും വടി ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മര്‍ദിക്കുകയും തുടര്‍ന്ന് വലിയ സംഘര്‍മുണ്ടാവുകയുമായിരുന്നു.
കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കൾ വരെ മർദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നു. മാരകായുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും ഇവർ ആരോപിച്ചു.
കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 15 സീറ്റുകള്‍ ഒറ്റയ്‌ക്ക് മത്സരിച്ച എ.ഐ.എസ്.എഫ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരിക്കേറ്റ വിദ്യാര്‍ഥികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: