തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അടക്കം എട്ട് പേര് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയും അറസ്റ്റിലായവരിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഡിവൈഎഫ്ഐ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്റ് ജിനേഷ് ജയന് (29), തൃശൂര്‍ മേത്തല കോനത്തുവീടില്‍ സുമേജ് (21), മലയം ചിത്തിര വീട്ടില്‍ അരുണ്‍ (മണികണ്ഠന്27) , പൂഴിക്കുന്ന് പൊറ്റവിള വീട്ടില്‍ വിഷ്ണു (20), പെരുകാവ് തൈവിള മുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി (20), വിളവൂര്‍ക്കല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മി ഭവനില്‍ അനന്തു (18), വിളവൂര്‍ക്കല്‍ വിഴവൂര്‍ വഴുതോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത് (20) എന്നിവരും പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സുമേജ് ഒഴികെയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും ഇത് വീഡിയോയില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്നായിരുന്നു അമ്മ പൊലീസിനെ സമീപിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട സുമേജിനെ കാണാനാണ് എത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ചിത്രം മറ്റുള്ളവര്‍ക്ക് കൈമാറിയതിനാണ് സുമേജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാട്ടുകാര്‍ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ രണ്ട് വര്‍ഷമായി പലരില്‍ നിന്നും ഉണ്ടായ പീഡനവിവരം ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. ആദ്യം പരിചയപ്പെട്ട ആളില്‍ നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് മറ്റുള്ളവര്‍ പെണ്‍കുട്ടിയോട് അടുത്തതും പീഡനത്തിന് ഇരയാക്കിയതും. വീഡിയോ ഉപയോഗിച്ച് ഇവര്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. കാട്ടാക്കട ഡിവൈഎസ്പി അനില്‍കുമാര്‍, മലയിന്‍കീഴ് ഇന്‍സ്പെക്ടര്‍ കെ ജി പ്രതാപചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, ലഹരി മാഫിയക്കെതിരെ ഡിവൈഎഫ്ഐ കൊടിയേന്തി പോരാടുന്ന പ്രമുഖ സഖാവാണ് ജിനേഷ്. എന്നാല്‍, സ്വയം ലഹരി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ലഹരി നല്കി പ്രോത്സാഹിപ്പിക്കുന്ന ക്രിമിനല്‍ കൂടിയാണ് ജിനേഷ്. ഡിവൈഎഫ്ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിരന്തരം സ്ത്രീകളെ കെണിയില്‍ വീഴ്ത്തുന്നയാളാണ് ഇയാളെന്നെ സൂചനകളാണ് പുറത്തുവരുന്നത്. ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് ഇയാളുടെ മാഫിയ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്. അതേസമയം നാണക്കേടായതിനു പിന്നാലെ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: