തൃശൂര്‍: ജനങ്ങളെ പൊള്ളിച്ച് വിലക്കയറ്റം. ജനജീവിതം ദുസഹമാക്കി നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ്. വിപണിയില്‍ അരിയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വില ദിനം പ്രതി ഉയരുകയാണ്. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പാക്കറ്റിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ വിലയും വന്‍തോതില്‍ വര്‍ധിച്ചു. പയറു വര്‍ഗങ്ങള്‍ മസാലപ്പൊടികള്‍, മാവിനങ്ങള്‍, എന്നിവയ്ക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്.
അരിയുടെയും പല വ്യഞ്ജനങ്ങളുടെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. മട്ട അരിക്ക് വില കൂടിയതോടെ പല കുടുംബങ്ങളും മട്ട അരി ഉപേക്ഷിച്ച് മറ്റിനം അരികള്‍ ഉപയോഗിച്ച് തുടങ്ങി.
വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അരി, പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍ എന്നിവയ്ക്ക് വില കൂടിയത് ഹോട്ടല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിച്ചത് ഹോട്ടലുകള്‍ക്ക് താങ്ങാനാവുന്നില്ല.
പടിപടിയായി തുടരുന്ന വിലക്കയറ്റം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് ഹോട്ടലുകള്‍. അരി, പച്ചക്കറി എന്നിവയ്ക്ക് പുറമേ വെളിച്ചെണ്ണ, ഓയില്‍, മൈദ തുടങ്ങിയവയ്ക്ക് വില കൂടിയത് വ്യവസായത്തെ കാര്യമായി ബാധിച്ചു.
അരി വില കൂടിയതിന് ആനുപാതികമായി മറ്റെല്ലാ സാധനങ്ങളുടെ വിലയും കൂടുകയാണ്. വിലക്കയറ്റം കാരണം മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ഹോട്ടലുടമകള്‍. നഗരങ്ങളിലെ ഏതാനും ഹോട്ടലുകള്‍ ചില ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടത്തരം ഹോട്ടലുകളില്‍ ഉച്ചയൂണിന് 70 രൂപ മുതല്‍ 90 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. വിലക്കയറ്റം മൂലം ഭക്ഷണം തയ്യാറാക്കാനുള്ള ചെലവില്‍ ശരാശരി 50 ശതമാനം വര്‍ധനവുണ്ട്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ചായക്കും വില കൂടി
പാലിന് ലിറ്ററിന് ആറു രൂപ വര്‍ധിപ്പിച്ചപ്പോള്‍ തട്ടുകടകളിലടക്കം ചായയ്ക്ക് അഞ്ചു രൂപ വരെ വില ഉയര്‍ന്നു. 10 രൂപയ്ക്ക് കിട്ടിയിരുന്ന ചായയ്ക്ക് 12 രൂപയും 15 രൂപയുമായി വില വര്‍ധിച്ചു. സാധാരണ തട്ടുകടകളിലാണ് 10 രൂപ 12 രൂപയായി ഉയര്‍ന്നത്. ചെറിയ ഹോട്ടലുകളില്‍ ചായയ്ക്ക് 15 രൂപ വരെ വില ഉയര്‍ന്നു. വലിയ ഹോട്ടലുകളില്‍ വില ഇതിലും ഉയര്‍ന്നിട്ടുണ്ട്. പാലുത്പന്നങ്ങളുടെ വിലയും വൈകാതെ മില്‍മ വര്‍ധിപ്പിക്കും. പാല്‍പ്പൊടി, വിവിധ തരം മിഠായികള്‍, തൈര്, നെയ്യ്, പനീര്‍ എന്നിവയടക്കം മുഴുവന്‍ ഉത്പന്നങ്ങളുടെയും വില ഒരു മാസത്തിനുള്ളില്‍ പുതുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: