പാലക്കാട്: വാളയാറിലെ ആര്‍ടിഒ ഇന്‍ ചെക്പോസ്റ്റില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) അനധികൃതമായി പണം വാങ്ങുന്നു. പരാതിയെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 7,200 രൂപ പിടിച്ചെടുത്തു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് ഉദ്യോഗസ്ഥരെ പേടിച്ച് പണം നല്‍കുന്നത്.
ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്നു മോട്ടോര്‍ വാഹന വകുപ്പ് വ്യാപകമായി പണം പിരിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിജിലന്‍സ് സംഘം വേഷംമാറിയെത്തി തീര്‍ഥാടകരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പരിശോധന നടത്തിയത്. വിജിലന്‍സ് സംഘത്തെ കണ്ടയുടന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പണം തിരിച്ചുകൊടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പിടികൂടിയ 7,200 രൂപയില്‍ 6,000 രൂപ തന്റെ പണമാണെന്ന് ചെക്ക്പോസ്റ്റിന്റെ കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് വിജിലന്‍സ് ഉദ്യോഗസ്ഥരോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് തീര്‍ത്ഥാടകരുടെ വാഹനങ്ങളില്‍ നിന്ന് പിരിവായി വാങ്ങുന്നത്. പണം കൊടുക്കാന്‍ മടിക്കുന്നവരെ ഏറെ നേരം ചെക്കിംഗ് എന്ന പേരില്‍ ചെക്ക്പോസ്റ്റില്‍ പിടിച്ചിടുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: