മുംബൈ : മൂന്ന് പാതകള്‍ ഒന്നായി ക്രമീകരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതി. ഒരു തൂണില്‍ ഡബിള്‍ ഡക്കര്‍ മോഡലില്‍ ദേശീയ പാതയും മെട്രോ റെയിലും നിര്‍മിച്ചതിനാണ് ദേശീയപാതാ അതോറിട്ടിക്കും മഹാരാഷ്ട്രാ മെട്രോ റെയില്കോര്പ്പറേഷനും ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്.
3140 മീറ്റര്‍ നീളമുള്ളതാണ് ഈ നാഗ്പൂരിലെ വാര്‍ധാ മെട്രോ പാത. മൂന്ന് പാതകളാണ് ഇവിടെ ഒന്നിന് മുകളില്‍ ഒന്നായി നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും താഴെ പഴയ വാര്‍ധാ ദേശീയ പാത. അതിന് മുകളില്‍ സമാന്തരമായി മേല്‍പാത. അതിനും മുകളിലായി മെട്രോ പാത എന്നിങ്ങനെയാണ് നിര്‍മാണം. രണ്ട് മേല്‍പ്പാതകളും ഒറ്റ തൂണിലാണ് നില്‍ക്കുന്നതെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഒരുതൂണില്‍ 3.14 കിലോമീറ്ററിലാണ് ഇരട്ട മേല്‍പാത നിര്‍മിച്ചിരിക്കുന്നത്. ഒമ്പത് മിറ്ററാണ് ഫ്ളൈ ഓവര്‍ ഹൈവേ, 20 മീറ്ററാണ് മെട്രോയും നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡബിള്‍ ഡക്കര്‍ ഫ്ളൈഓവറാണ് ഇത്.
ഇതിനു മുമ്പ് ഏഷ്യാ ബുക്ക് റെക്കോര്‍ഡിലും ഇന്ത്യാ ബുക്ക് റെക്കോര്‍ഡിലും വാര്‍ധാ മെട്രോ പാത ഇടം നേടിയിരുന്നു. ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച പദ്ധതിയെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും അഭിനന്ദിച്ചു. ഈ നേട്ടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന് അഭിമാനമുഹൂര്ത്തമാണിതെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: