തിരുവനന്തപുരം: ആശാവഹമായ ഒട്ടേറെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാനുള്ള സര്‍ക്കാര്‍-കര്‍ദ്ദിനാള്‍ ചര്‍ച്ച തിങ്കളാഴ്ച സമവായത്തിലെത്താതെ പിരിഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്ന കടുത്ത നിലപാടില്‍ നിന്നും സമരസമിതി പിന്നോട്ട് പോകുന്ന ചില സൂചനകള്‍ തിങ്കളാഴ്ച കണ്ടു. അതേ സമയം തീരശോഷണത്തെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സമിതിയില്‍ സമരസമിതി പ്രതിനിധിയെ ഉള്‍പ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞു.
ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. ആദ്യമായി ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാമെന്നും സമരസമിതി സൂചന നല്കി. സമരസമിതിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ പൊലീസ് കേസുകള്‍ മുഴുവന്‍ പിന്‍വലിക്കണമെന്നതാണ് സമരസമിതി ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ ഒന്ന്.
സർക്കാറും മധ്യസ്ഥന്റെ റോളിലുള്ള കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പല തവണ സമവായചര്‍ച്ചകള്‍ നടത്തി. വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണയെങ്കിലും അത് നടന്നില്ല. പല കാര്യങ്ങളിലും സര്‍ക്കാര്‍-കര്‍ദ്ദിനാള്‍ ചര്‍ച്ചകളില്‍ അനുരജ്ഞനമാകാത്തതാണ് കാരണം.
തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സർക്കാർ പറഞ്ഞു. തീരത്ത് നിന്നും മാറിതാമസിക്കുന്നവർക്കുള്ള വീട്ടുവാടക 5500 ൽ നിന്നും 8000 ആക്കാമെന്നും കൂട്ടുന്ന തുക അദാനിഗ്രൂപ്പിൻറെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാമെന്നുമുള്ള നിര്‍ദേശം സമരസമിതി തള്ളി.
സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ നിരീക്ഷണ സമിതി ഉണ്ടാക്കണമെന്നതായിരുന്നു മറ്റൊരു നിർദ്ദേശം. ഇതിൽ സർക്കാരിന്റെയും സമരസമിതിയുടേയും പ്രതിനിധികൾ ഉണ്ടാകും. മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാമെന്നും സമരസമിതി സൂചന നല്‍കിയതായി പറയുന്നു.
എന്തായാലും ചൊവ്വാഴ്ച പകൽ വീണ്ടും ചര്‍ച്ച തുടരും. ഈ അനുരജ്ഞന നീക്കത്തിന് പിന്നാലെ വൈകുന്നേരത്തോടെ മന്ത്രിസഭാ ഉപസമിതിയും സമരക്കാരും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചേക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: