തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 ഫയലുകള്‍ കാണാതായെന്ന് അധികൃതരുടെ കണക്കെടുപ്പില്‍ കണ്ടെത്തി. 2021 ജനവരി മുതല്‍ 2022 നവമ്പര്‍ 30 വരെയുള്ള ഫയലുകളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 17 ഫയലുകള്‍ അപ്രത്യക്ഷമായതായി അറിഞ്ഞത്.
ഇതില്‍ കെട്ടിടനമ്പര്‍ നല്കുന്നതു മുതല്‍ വീടുനിര്‍മ്മാണ ധനസഹായം വരെയുള്ള ഫയലുകള്‍ ഉള്‍പ്പെടുന്നു. ആര്യാ രാജേന്ദ്രന് തിരുവനന്തപുരം കോര്പറേഷന് മേയറായി ചുമതലയേറ്റ ശേഷമാണ് ഈ ഫയലുകള്കാണാതായത്. 2020 ഡിസംബര്‍ 28നാണ് ആര്യ രാജേന്ദ്രന് മേയറായി ചുമതലയേറ്റത്.
കോര്‍പറേഷന്റെ മുഖ്യ ഓഫീസില്‍ ഏഴ് സെക്ഷന്‍ ഓഫീസുകളുണ്ട്. 25 സര്‍ക്കിള്‍ ഓഫീസുകളും 11 സോണല്‍ ഓഫീസുകളുമുണ്ട്. ഉടമസ്ഥാവകാശം മാറ്റല്‍, കെട്ടിടനമ്പര്‍ നല്കല് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് ശ്രീകാര്യം സോണല്‍ ഓഫീസില്‍ നിന്നും കാണാതായത്.
മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ മുഖ്യ ഓഫീസില്‍ നിന്നും പോയി. ക്ഷേമപെന്ഷന്, പൊതുജനസേവനം, വീടുനിര്‍മ്മാണ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റു ഫയലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: