കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് മലയാളബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന ഹര്‍ജിയില്‍ വാദംകേള്‍ക്കാന്‍ തുടങ്ങി. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മേല്‍ശാന്തി നിയമനത്തിന് കേരള ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് ഭരണ ഘടന ഉറപ്പാക്കുന്ന തുല്യാവകാശത്തിന് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത് സുപ്രീംകോടതി അഭിഭാഷകനായ മോഹന്‍ ഗോപാലാണ്. മലയാള ബ്രാഹ്മണര്‍ എന്നത് മലബാര്‍ മാനുവല്‍ പ്രകാരവും 1881ലെ സെന്‍സസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മോഹന്‍ ഗോപാല്‍ വാദിച്ചു. “ഈ വ്യവസ്ഥ ജാതിവിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചത്. തൊട്ടുകൂടായ്മ വഴി ഭരണഘടനാമൂല്യങ്ങളെ പണയപ്പെടുത്തുകയാണ്. ഭരണഘടനയുടെ 17ാം വകുപ്പ് തൊട്ടുകൂടായ്മയെ നിരോധിക്കുക മാത്രമല്ല ക്രിമിനല്‍കുറ്റവുമാക്കിയിട്ടുള്ളതാണ്. അത് ഭരണഘടനാപരമായ കുറ്റമാണ്. 17ാം വകുപ്പ് റദ്ദാക്കപ്പെടുന്ന് ഹൈക്കോടതി അനുവദിക്കുമോ?”- മോഹന്‍ ഗോപാല്‍ കോടതിയോട് ആരാഞ്ഞു.
തൊട്ടുകൂടായ്മ എന്ന കുറ്റകൃത്യത്തിന് അടിയിലുള്ളത് വിശ്വാസമാണ്. ജന്മനാ ചില മനുഷ്യര്‍ ശുദ്ധരും മറ്റ് ചിലര്‍ ഭാഗികമായി ശുദ്ധരും ആണെന്നാണ്. അബ്രാഹ്മണരാണ് പരാതിക്കാര്‍. മേല്‍ശാന്തി പദവികളില്‍ അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതെ എന്തുകൊണ്ടാണ്. ഇതില്‍ ഭരണഘടനയില്ല. അവര്‍ ജന്മം കൊണ്ട് പൂര്‍ണ്ണശുദ്ധരല്ല എന്ന വിശ്വാസമാണ്. ബ്രാഹ്മിണ്‍ എന്ന് ഉച്ചരിക്കുമ്പോള്‍ നിങ്ങള്‍ ആ ഒരു വിഭാഗം ജന്മംകൊണ്ട് പരിശുദ്ധരെന്നാണോ പറയുന്നത്. അങ്ങിനെയെങ്കില്‍ ഭരണഘടനയെ മാറ്റിവെയ്‌ക്കേണ്ടി വരും. – കോടതി പറഞ്ഞു.
ഈ വ്യവസ്ഥ ജാതിവിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചത്.
അതേ സമയം പുരാതനകാലം മുതലുള്ള രീതി മാറ്റാനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാന്‍റിംഗ് കോണ്‍സല്‍ ജി. ബിജു വാദിച്ചു. ഒരു സമുദായത്തില്‍ നിന്നുള്ള പൂജാരിമാരെ ശബരിമല മേല്‍ശാന്തിയായി നിയമിക്കുന്നത് കീഴ്വഴക്കണാണെന്നും ഇത് തുടരാനേ കഴിയൂ എന്നും അദ്ദേഹം വാദിച്ചു.
പുരാതനകാലം മുതല്‍ മലയാള ബ്രാഹ്മണരെയാണ് മേല്‍ശാന്തിയായി നിയമിക്കുന്നതെന്നതിന് രേഖകളുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം തെറ്റാണെങ്കില്‍ തെളിയിക്കേണ്ടത് ഹര്‍ജിക്കാരാണെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു.
മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച ടി.എല്‍. സജിത്, പി.ആര്‍. വിജീഷ്, സി.വി. വിഷ്ണുനാരായണന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബോര്‍ഡ് ബെഞ്ചാണ് പ്രത്യേകസിറ്റിങ് നടത്തി വാദം കേട്ടത്. ഡിസംബര്‍ 17ന് വാദം കേള്‍ക്കല്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: