അഹമ്മദാബാദ്: ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യേഷ്ഠന് സോമനാഥ് മോദി അനുജനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടയിലാണ് ഇരുവരും സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും 23 മിനിറ്റ് നേരം സംസാരിച്ചു. അതിന് ശേഷം ടിവി ചാനലുകളോട് സംസാരിക്കവേ അനുജന് നരേന്ദ്രമോദിയുടെ രാജ്യസേവനത്തെക്കുറിച്ച് സോമഭായ് മോദി പ്രശംസിച്ചു. വാദ് നഗറില്‍ വൃദ്ധസദനം നടത്തുകയാണ് സോമഭായ് മോദി.
മോദിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജ്യേഷ്ഠന് പലപ്പോഴും വികാരാധീനനായി.
“അനുജനെ കണ്ടതില്‍ സന്തോഷം. ഞങ്ങള്‍ ചായകുടിച്ചു, കുടുംബകാര്യങ്ങള്‍ സംസാരിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത്. എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. “- സോമഭായ് മോദി പറഞ്ഞു.
“ഗുജറാത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണ്. കുടുംബവുമായി അത്ര ബന്ധമില്ലാത്ത ആളാണ് നരേന്ദ്രമോദി. അയാള്‍ രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്.2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഗവണിക്കാന് കഴിയില്ല. രാജ്യത്തിന് വേണ്ടി അവന് ഒരു പാട് കഷ്ടപ്പെട്ടു. ഇനി അല്പം വിശ്രമിക്കണം.”- സോമഭായ് മോദി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 9.20ന് വോട്ട് ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജ്യേഷ്ഠന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: