നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും റെക്കോഡ് കളക്ഷന്‍ നേടുകയും നഞ്ചിയമ്മയെ ലോകമറിയുന്ന ഗായികയാക്കി മാറ്റുകയും ചെയ്ത സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തമിഴില്‍ റീമേക്കിനൊരുങ്ങുന്നു.
അയ്യപ്പന് എന്ന പൊലീസുകാരനെ അനശ്വരമാക്കിയ ബിജു മേനോന്റെ റോള്‍ ചെയ്യുന്നത് വിക്രമാണ്. പൃഥ്വിരാജിന്റെ കോശിയെ മാധവന് അവതരിപ്പിക്കും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തെലുങ്കിലും അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നുണ്ട്. ഇതില്‍ പവന് കല്യാണ്‍ ആയിരിക്കും അയ്യപ്പന് നായരെ കൈകാര്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: