Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തിരുവസ്ത്രത്തിനുള്ളിലെ പണ്ഡിതന്‍

സ്വദേശത്തും വിദേശത്തുമുള്ള കലാലയങ്ങളില്‍ നിന്ന് നേടിയ ഉന്നത ബിരുദങ്ങളും പരന്ന വായനയിലൂടെ നേടിയ അറിവും അടപ്പൂരിന്റെ ചിന്തകള്‍ക്ക് ആഴം നല്‍കിയിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനുമായി നടത്തിയ ആശയസംവാദം കേരളത്തിന്റെ വൈചാരികരംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതായിരുന്നു. മാന്യമായ സംവാദപാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അടപ്പൂരിന് കഴിഞ്ഞു. സഭയുടെ ആധുനികവല്‍ക്കരണത്തിന് വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടത്. തോമാശ്ലിഹായയുടെ വരവിനെകുറിച്ചുള്ള സഭയുടെ വാദം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ക്രൈസ്തവ കച്ചവടക്കാരുടെ സന്തതിപരമ്പരയാണ് കേരളത്തിലെ ആദിമക്രിസ്ത്യാനികള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നിലയ്‌ക്കല്‍ സമരകാലത്തും അദ്ദേഹത്തിന്റെ സമീപനം വേറിട്ടതായിരുന്നു.

പ്രൊഫ. സി.ഐ. ഐസക് by പ്രൊഫ. സി.ഐ. ഐസക്
Dec 4, 2022, 05:10 am IST
in Article

ഈശോസഭയുടെ മൂല്യങ്ങളിലും ആശയങ്ങളിലും ഉറച്ചുനിന്നുകൊണ്ട് മാനവികമായ മൂല്യങ്ങളുടെ പ്രസക്തിയില്‍ ഉറച്ച് വിശ്വസിച്ച ധന്യജീവിതമായിരുന്നു ഡോ. എ. അടപ്പൂരിന്റെത്. എതിര്‍വാദങ്ങളെ അംഗീകരിക്കാനും അവയിലെ വസ്തുതകളെ ഉള്‍ക്കൊള്ളാനും തയ്യാറായ സംവാദകനായിരുന്നു അദ്ദേഹം. സഭയുടെ പാരമ്പര്യ കാര്‍ക്കശ്യങ്ങളെയും സവര്‍ണ്ണ മനോഭാവത്തേയും എതിര്‍ക്കുമ്പോഴും അതിന്റെ ഉറച്ച വക്താവായി തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഭയുടെ നവീകരണശ്രമങ്ങളെ വിലയിരുത്താനും മതാന്തര സംവാദത്തിന്റെ കാഴ്ചപ്പാടില്‍ മറ്റു ആശയങ്ങളെക്കുളിച്ച് ചര്‍ച്ചചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. അറിവും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് പരിചയപ്പെടുന്ന ആരുമായും സൗഹൃദം നിലനിര്‍ത്താനും ആ പണ്ഡിതന് കഴിഞ്ഞു.  

അസതോമ സദ്ഗമയ എന്ന ഉപനിഷത്ത് മന്ത്രം ജോണ്‍പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ പ്രസംഗത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത് അടപ്പൂരിന്റെ ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളോടുള്ള അടങ്ങാത്ത ആദരവിന്റെ ഫലമായിരുന്നു. മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ മാര്‍പ്പാപ്പയുടെ പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതില്‍ അടപ്പൂരുമുണ്ടായിരുന്നു. ഭാരതീയ സംസ്‌കൃതിയോടും അതിന്റെ ധന്യമായ പൈതൃകത്തോടും കത്തോലിക്കസഭ പുലര്‍ത്തേണ്ട സമീപനമെന്തായിരുന്നു എന്നതിനെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായത്. മദര്‍തെരേസയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഏഴകളുടെ തോഴികള്‍ എന്ന അടപ്പൂരച്ചന്റെ പ്രസിദ്ധമായ ലേഖനത്തിലൂടെയായിരുന്നു.

സ്വദേശത്തും വിദേശത്തുമുള്ള കലാലയങ്ങളില്‍ നിന്ന് നേടിയ ഉന്നത ബിരുദങ്ങളും പരന്ന വായനയിലൂടെ നേടിയ അറിവും അടപ്പൂരിന്റെ ചിന്തകള്‍ക്ക് ആഴം നല്‍കിയിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനുമായി നടത്തിയ ആശയസംവാദം കേരളത്തിന്റെ വൈചാരികരംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതായിരുന്നു. മാന്യമായ സംവാദപാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അടപ്പൂരിന് കഴിഞ്ഞു. സഭയുടെ ആധുനികവല്‍ക്കരണത്തിന് വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടത്. തോമാശ്ലിഹായയുടെ വരവിനെകുറിച്ചുള്ള സഭയുടെ വാദം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ക്രൈസ്തവ കച്ചവടക്കാരുടെ സന്തതിപരമ്പരയാണ് കേരളത്തിലെ ആദിമക്രിസ്ത്യാനികള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നിലയ്‌ക്കല്‍ സമരകാലത്തും അദ്ദേഹത്തിന്റെ സമീപനം വേറിട്ടതായിരുന്നു.  

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെകുറിച്ച് പ്രവചനാത്മകമായ പഠനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുമുണ്ടായി. ജോണ്‍പോള്‍ മാര്‍പ്പാപ്പയുമായി ഗോര്‍ബച്ചേവിനുണ്ടായിരുന്ന ഗാഢസൗഹൃദത്തെക്കുറിച്ച് അദ്ദേഹം എഴുതി. കമ്മ്യൂണിസം ഭൂമുഖത്ത് നിന്ന് തിരോഭവിക്കേണ്ടതാണെന്നും  സായുധവിപ്ലവമോ സൈനിക നടപടിയോ കൂടാതെ സമാധാനപരമായ രീതിയില്‍  ആ മാറ്റം യാഥാര്‍ത്ഥ്യമാക്കിയത് പോപ്പ് ജോണ്‍ പോള്‍ ആണെന്ന് ആദ്യം തിരിച്ചറിഞ്ഞ ലോകനേതാവ് ഗോര്‍ബച്ചേവ് ആണെന്നായിരുന്നു അദ്ദേഹം എഴുതിയത്. സുപ്രധാനമായ രാഷ്‌ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്ന പല അവസരങ്ങളിലും താന്‍ മാര്‍പ്പാപ്പയുമായി ഉപദേശം നേടിയിട്ടുണ്ടെന്ന് ഗോര്‍ബച്ചേവ് ഒരിക്കല്‍ വെളിപ്പെടുത്തിയതിനെ കുറിച്ചും ഫാദര്‍ അടപ്പൂര്‍ എഴുതി.  ഇത്തരം വസ്തുതകള്‍ എല്ലാ രാഷ്‌ട്രീയ നേതൃത്വവും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈകളറുത്ത മുസ്ലിം ഭീകരവാദികളുടെ ക്രൂരതയെ എതിര്‍ക്കാന്‍ അടപ്പൂര്‍ രംഗത്തുവന്നിരുന്നു. എറണാകുളത്ത് ന്യൂമെന്‍ അസോസിയേഷന്റെ പ്രതിമാസ യോഗത്തില്‍ ക്ഷണിച്ചുവരുത്തി പ്രൊഫ. ജോസഫിനെ ആദരിക്കാന്‍ അദ്ദേഹം തയ്യാറായി. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന വചനത്തില്‍ വിശ്വാസം അര്‍പ്പിച്ച മൂല്യാധിഷ്ഠിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.