ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിയതോടെ വീറോടെയും വാശിയോടെയും ഹിന്ദുത്വം സംബന്ധിച്ച കാര്യങ്ങളില്‍ ഒരു പണ്ഡിതനെപ്പോലെ ആര്‍എസ്എസിനും ബിജെപിയ്‌ക്കും ഉപദേശം നല്‍കുകയാണ് രാഹുല്‍ഗാന്ധി.
ആര്‍എസ്എസും ബിജെപിയും എന്തുകൊണ്ട് ജയ് ശ്രീറാം എന്ന് വിളിക്കുന്നു എന്ന ചോദ്യമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. ജയ് ശ്രീറാം എന്നല്ല വിളിക്കേണ്ടത്, പകരം ജയ് സീത റാം എന്ന് സീതയുടെ പേര് കൂടി ചേര്‍ത്ത് വിളിക്കണമെന്നായിരുന്നു രാഹുല്‍ഗാന്ധി ആര്‍എസ്എസിനും ബിജെപിയ്‌ക്കും നല്‍കിയ ഉപദേശം.
“സീതയ്‌ക്ക് സംഘടനയിലേക്ക് വരാന്‍ കഴിയുന്നില്ല. സീതയെ മാറ്റിക്കളഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ആര്‍എസ്എസിനോട് പറയുകയാണ്- മൂന്നു മുദ്രാവാക്യങ്ങളും ഉപയോഗിക്കു- ജയ് ശ്രീറാം, ജയ് സീതാ രാം,, ഹേ റാം”- ഇതാണ് രാഹുല്‍ നല്‍കിയിരിക്കുന്ന വിദഗ്ധോപദേശം.
“ശ്രീരാമന്‍ നല്ലവനാണ്. സമൂഹത്തെ ഒന്നിപ്പിച്ച വ്യക്തിയാണ്. കര്‍ഷകരെ സ്നേഹിച്ചിരുന്നു”- രാഹുല്‍ഗാന്ധി ശ്രീരാമനെ പ്രകീര്‍ത്തിച്ചുകൊണ്ട് പറഞ്ഞു. ശ്രീരാമന്റെ ഭക്തനെപ്പോലെയുള്ള രാഹുലിന്റെ പ്രസ്താവനയ്‌ക്ക് തക്കതായ മറുപടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നല്‍കിയത്. “രാമജന്മഭൂമി പ്രശ്നം ഉണ്ടായപ്പോള്‍ 2007ല്‍ സുപ്രീംകോടതിയില്‍ ശ്രീരാമന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ് . 2007ല്‍ മന്‍മോഹന്‍ സിങ്ങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാമന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്തില്ലേ?”- സ്മൃതി ഇറാനി ചോദിച്ചു. “പാര്‍സിക്കാരനായ അച്ഛനും ക്രിസ്ത്യന്‍ മതക്കാരിയായ അമ്മയും ഉള്ള രാഹുലിനെപ്പോലെ ഉള്ള ഒരാള്‍ സനാതന ധര്‍മ്മത്തില്‍ താല്‍പര്യം എടുക്കുന്നതില്‍ സന്തോഷം ഉണ്ട്. പക്ഷെ തന്റെ രാഷ്‌ട്രീയത്തിലെ നിരാശ അദ്ദേഹം പലപ്പോഴും സനാതന ധര്‍മ്മവുമായി കൂട്ടിക്കെട്ടുന്നുണ്ട്. സങ്കുചിതമായ കാഴ്ചപ്പാടില്‍ ഞങ്ങളുടെ ദൈവത്തെ കാണാതിരുന്നാല്‍ നല്ലത്. രാമജന്മഭൂമി പ്രശ്നം വന്നപ്പോള്‍ രാമന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ശ്രീരാമനെപ്പറ്റിയും സനാതന ധര്‍മ്മത്തെപ്പറ്റിയും ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. “- സ്മൃതി ഇറാനി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: