ന്യൂദല്‍ഹി: ഇസ്ലാമിക ശക്തികള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥലത്ത് ഇസ്ലാമിക ചിഹ്നങ്ങലും ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് വോട്ടുബാങ്കുള്ള സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ മതപുരോഹിതരുമായി ചര്‍ച്ചകള്‍ നടത്തിയും മുന്നേറുകയാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍.
കന്യാകുമാരിയില്‍ എത്തിയപ്പോള്‍ ഏറ്റവും വലിയ മതപരിവര്ത്തനനേതാവും വിവാദ പുരുഷനുമായ ജോര്‍ജ്ജ് പൊന്നയ്യയെയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. മതപരിവര്‍ത്തനത്തിന്റെ കാര്യത്തിലും ഹിന്ദു വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിലും കുപ്രസിദ്ധനായ ജോര്‍ജ്ജ് പൊന്നയ്യയെ കണ്ടത് രാഹുല്‍ തന്റെ ആത്മീയ സംശയം തീര്‍ക്കാനായിരുന്നു. ക്രിസ്തു ദൈവത്തിന്റെ രൂപം തന്നെയോ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ചോദ്യം. അതിന് പൊന്നയ്യ പറഞ്ഞ മറുപടി: “ദൈവം മനുഷ്യനായി വെളിപ്പെട്ടു…ശക്തിയായല്ല. അതകൊണ്ട് നമ്മള് ഒരു യഥാര്‍ത്ഥ മനുഷ്യനെയാണ് കാണുന്നത്”. അതായത് ക്രിസ്തു എന്ന മനുഷ്യരൂപത്തില്‍ വന്ന വ്യക്തി ദൈവം തന്നെയാണെന്നാണ് പൊന്നയ്യ രാഹുല്‍ഗാന്ധിക്ക് നല്കിയ ഉപദേശം.
ഹൈദരാബാദില്‍ എത്തിയപ്പോള്‍ മുസ്ലീം ചിന്തകരേയും പണ്ഡിതരേയുമാണ് രാഹുല്‍ കണ്ടത്. പ്രദേശങ്ങള്‍ മാറുന്നതിനനുസരിച്ച് രാഹുല്‍ ഗാന്ധി വേഷവും മാറുകയാണ്. എന്താണ് താടിവടിച്ച് സുന്ദരനായി നടക്കാതെ സദ്ദാമിന്റെതുപോലെ ആകുന്നതെന്ന അസം മഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ കോണ്‍ഗ്രസ് ഒന്നടങ്കമായിരുന്നു പ്രത്യാക്രമണം നടത്തിയത്. അത്രയ്ക്ക് കുറിക്കുകൊള്ളുന്നതായിരുന്നു ഹിമന്തയുടെ വിമര്‍ശനം.
ഇപ്പോള്‍ യാത്ര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തിയതോടെ ഹിന്ദുത്വത്തെപ്പറ്റി മാത്രമായിട്ടുണ്ട് രാഹുലിന്റെ സംസാരം. ശ്രീരാമനെപ്പറ്റിയും സീതയെപ്പറ്റിയും മാത്രമാണ് അദ്ദേഹത്തിന്റെ സംസാരം.
ആര്‍എസ്എസും ബിജെപിയും എന്തുകൊണ്ട് ജയ് ശ്രീറാം എന്ന് വിളിക്കുന്നു എന്ന ചോദ്യമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. എന്തുകൊണ്ട് സീതയ്ക്ക് ജയ് വിളിക്കുന്നില്ല എന്നും രാഹുല്‍ ചോദിക്കുന്നു. ഇതിന് തക്കതായ മറുപടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയിരിക്കുകയാണ്. രാമജന്മഭൂമി പ്രശ്നം ഉണ്ടായപ്പോള്‍ 2007ല്‍ സുപ്രീംകോടതിയില്‍ ശ്രീരാമന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ് എന്നതായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: