ഗാന്ധിനഗര്‍: ബിജെപി ഇത്തവണ ഗുജറാത്തില്‍ മൃഗീയ ഭൂരിപക്ഷം നേടുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. 150 ലേറെ സീറ്റുകൾ നേടുമെന്നാണ് ഹാര്‍ദ്ദിക് അവകാശപ്പെട്ടു. ഗുജറാത്ത് നിയമസഭയില്‍ ആകെ സീറ്റുകളുടെ എണ്ണം 182 ആണ്.
കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയിലേക്ക് വന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ ഇപ്പോഴില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ആംആദ്മി പാർട്ടിയിൽ ചേരാനുള്ള ചില പട്ടേൽ സമര നേതാക്കളുടെ തീരുമാനം വ്യക്തിപരമാണ്. ആംആദ്മിക്ക് ഗുജറാത്തിൽ സ്ഥാനമില്ല. ദൈവങ്ങളെ വിശ്വസിക്കാത്ത ആംആദ്മി പാർട്ടിക്കാരെ ഗുജറാത്തികൾ വിശ്വസിക്കില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.
ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. സൗരാഷ്ട്ര, കച്ച് മേഖലകളിലെയും തെക്കൻ ഗുജറാത്തിലെയും സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ മത്സരിക്കുന്ന ജാം നഗർ നോർത്തിലേക്കുള്ള വോട്ടെടുപ്പ് ആദ്യഘട്ടത്തിലായിരുന്നു. ഡിസംബർ അഞ്ച് തിങ്കളാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.
ഹാര്‍ദ്ദിക് പട്ടേലിലൂടെ വിരംഗം ബിജെപി പിടിക്കുമോ?
ഇക്കുറി വിരംഗം എന്ന നിയമസഭാ സീറ്റില്‍ നിന്നും ഹാര്‍ദ്ദിക് പട്ടേല്‍ ബിജെപിയ്ക്ക് വേണ്ടി മാറ്റുരയ്ക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും ഈ സീറ്റ് പിടിക്കാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിന്റെ കയ്യിലുള്ള മണ്ഡലമാണ് വിരംഗം. വിരംഗം താലൂക്കിലെ ചന്ദ്രനഗര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഹാര്‍ദ്ദിക് പട്ടേല്‍. ഗുജറാത്തില്‍ പട്ടിദാര്‍ സമുദായത്തിന് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലുടനീളം സമരം നയിച്ച വ്യക്തിയാണ് ഹാര്‍ദ്ദിക് പട്ടേല്‍. അന്ന് കോണ്‍ഗ്രസിലെ തീപ്പൊരി നേതാവായിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി ഇടഞ്ഞ് ബിജെപിയില്‍ ചേരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: