കൊല്‍ക്കൊത്ത:ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ് കിരീടം നേടി തൃശൂരിലെ ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിന്. പ്രമുഖരായ 10 ഗ്രാന്റ് മാസ്റ്റര്‍മാര്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റിലാണ് നിഹാല്‍ സരിന് ചാമ്പ്യനായത്. 10000 ഡോളറാണ് സമ്മാനത്തുക. ഉക്രൈന്റെ അന്ന ഉഷെനിന വനിതാ ചാമ്പ്യനായി. ഇവര്‍ക്ക് 7500 ഡോളര്‍ ലഭിക്കും.
ഇന്ത്യക്കാരായ ഗ്രാന്റ്മാസ്റ്റ്രര്തന്നെയാണ് സ്ഥാനങ്ങള്‍ നേടിയത്. രണ്ടാം സ്ഥാനം ഇന്ത്യക്കാരനായ അര്ജുന് എരിഗെയ്സി നേടി. അര്ജുന് എരിഗെയ്സിക്ക് 5000 ഡോളര്‍ ലഭിക്കും. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങള്‍ യഥാക്രമം വിദിത് ഗുജറാത്തി (ഇന്ത്യ) ഹികാരു നകാമുറ (യുഎസ്എ), ഡി. ഗുകേഷ് (ഇന്ത്യ) എന്നിവര്‍ നേടി. പ്രമുഖ ഗ്രാന്റ് മാസ്റ്റര്‍മാരായ ലോക റാപിഡ് ചാമ്പ്യനായ നോദിര്‍ബെക് അബ്ദുസത്തൊറോവ്, ഷഖ്രിയാര്‍ മാമെഡൈയറോവ്, വെസ്ലി സോ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യന്‍ യുവതാരങ്ങള്‍ മുന്‍നിരസ്ഥാനങ്ങള്‍ കയ്യടക്കിയത്.
വനിതകളില്‍ നാന സഗ്നിഡസെ(ജോര്‍ജ്ജിയ), ഹരിക ദ്രോണാവല്ലി (ഇന്ത്യ), മരിയ മുസിചുക്(ഉക്രൈന്), ഹംപി കൊനേരു(ഇന്ത്യ) എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി.
ഈയിടെ ചെസ് ഡോട്ട് കോം(Chess.com) നടത്തിയ ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിശ്വോത്തര ഗ്രാന്‍ഡ്മാസ്റ്റര്‍മാരെ അട്ടിമറിച്ച് മുന്നേറിയ നിഹാല്‍ സരിന് ഫൈനലില്‍ തോറ്റെങ്കിലും ഒരു ലക്ഷം ഡോളര്‍ സമ്മാനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: