കോഴിക്കോട് : പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് ശാഖയില്‍ നടന്ന പണം തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോടികളുടെ തട്ടിപ്പ് കേസില്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ശ്രീനിവാസാണ് ഇക്കാര്യ അറിയിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനാണ് തട്ടിപ്പ് വിവരം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറിയതായും കമ്മിഷണര്‍ അറിയിച്ചു.
കോര്പ്പറേഷന് അക്കൗണ്ടില്‍ നിന്നും ലിങ്ക്റോഡിലെ പിഎന്‍ബി ബാങ്ക് മാനേജര്‍ പണം തട്ടിയതായാണ് ആദ്യ ആരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് 20 കോടിയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് മാനേജര്‍ റിജില്‍ ഈ തുകകളെല്ലാം തട്ടിയെടുത്തതെന്നാണ് കരുതുന്നത്. ഇത് കൂടാതെ മറ്റ് അക്കൗണ്ടുകളില്‍ നിന്നും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സംശയമുണ്ട്.
നിലവില്‍ ബാങ്കില്‍ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം തെരച്ചില്‍ നടത്തി വരികയാണ്. ലിങ്ക് റോഡിലെ ശാഖയിലെ ഒരുവര്‍ഷത്തെ ഇടപാടുകളാണ് നിലവില്‍ ഉന്നതതല സംഘം പരിശോധിക്കുന്നത്. റിജില്‍ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കും ആക്സിസ് ബാങ്കിലുള്ള തന്റെ സ്വന്തം അക്കൗണ്ടിലേക്കും എത്ര രൂപ മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നും റിജില്‍ വെട്ടിച്ച രണ്ടരക്കോടി രൂപ പിഎന്‍ബി കഴിഞ്ഞ ദിവസം കോര്പ്പറേഷന് നല്‍കിയിരുന്നു. വിശദമായ പരിശോധനയില്‍ നിന്ന് മാത്രമേ വെട്ടിച്ച തുകയെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാകൂ. എന്നാല്‍ റിജില്‍ അത്തരത്തില്‍ ഒരു തട്ടിപ്പും നടത്തില്ലെന്നാണ് മാതാ പിതാക്കള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: