പാലക്കാട് : അട്ടപ്പാടിയില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങിയത് അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തു. പാലൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടാന ഇറങ്ങിയതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കാട്ടാന ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ചിന്നം വിളിച്ചെത്തുകയായിരുന്നു.
ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന ശല്യം ഉണ്ടാക്കിയതോടെയാണ് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ശബ്ദമുണ്ടാക്കിയും ടോര്‍ച്ച് തെളിച്ചും തുരത്താന്‍ ശ്രമിച്ചതോടെ ആന അങ്ങോട്ടേയ്ക്ക് വന്ന വനംവകുപ്പിന്റെ വാഹനത്തിന് നേരെ തിരിയുകയായിരുന്നു. ആനയ്ക്ക് കടന്നുപോകാനായി വാഹനം സൈഡ് നല്‍കിയെങ്കിലും മാറിപ്പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വാഹനത്തിന് രണ്ടരകിലോമീറ്ററോളം പിന്നോട്ട് എടുത്തശേഷമാണ് ആന ശാന്തനായി കാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: