ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ മത്സരങ്ങള്‍ സാക്ഷ്യം വഹിച്ചത് യൂറോപ്യന്‍ ശക്തികള്‍ക്കു മേവല്‍ ആധിപത്യം സ്ഥാപിച്ച ഏഷ്യന്‍ വീരഗാഥയ്ക്കാണ്. ജര്‍മനിയെ അട്ടിമറിച്ചതിനു പിന്നാലെ രണ്ടു ഗോളിന് സ്പെയിനിനെയും മുട്ടുകുത്തിച്ച് ജപ്പാന് പ്രീ ക്വാര്‍ട്ടറിലേക്ക്. കളിയുടെ ആദ്യ പകുതിയില്‍ സ്പെയിന് മികച്ച കളി പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ജപ്പാന് തിരിച്ചടിക്കുകയായിരുന്നു. മനോഹരമായ സ്ട്രൈക്കിലൂടെ റിത്സു ഡോന് ആണ് ജപ്പാനിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് മിനിറ്റുകള്‍ക്കകം കൗരു മിറ്റോമയുടെ ഗോളില്‍ ജപ്പാന്റെ സ്കോര്‍ 2-1 ആയി. പന്ത് സൈഡ് സൈന്‍ കടന്നെന്ന് കരുതിയെങ്കിലും വീഡിയോ റീപ്ലേ പ്രകാരം റഫറി ഗോള്‍ അനുവദിക്കുയായിരുന്നു.
11ാം മിനുട്ടില്‍ അല്‍വാരോ മൊറാട്ടയാണ് സ്പെയിനിനായി ഒരു ഗോള്‍ നേടിയത്. ജപ്പാന് സ്പെയിനിനെ അട്ടിമറിച്ചതോടെ ലോകപ്പില്‍ നിന്ന് പുറത്തായത് ശക്തമായ ജര്‍മനിയാണ്. ഗ്രൂപ്പ് ഇ യിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്കയ്ക്കെതിരെ നാലു ഗോളിന് ജര്‍മ്മനി ജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ജര്‍മനി പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്തായത്. ജപ്പാനോടു തോറ്റെങ്കിലും കോസ്റ്ററിക്കയെ ജര്‍മ്മനി തോല്‍പ്പിച്ചതോടെ സ്പെയിന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ഡിസംബര്‍ അഞ്ചിന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയോട് ജപ്പാന് ഏറ്റുമുട്ടും. ഈ മത്സരത്തോടെ ഗ്രൂപ്പ് ഇ യിലെ എല്ലാ മത്സരവും കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: