ന്യൂദല്‍ഹി: അതിര്‍ത്തി ലംഘിച്ച് ചാരപ്രവര്‍ത്തനത്തിനും മറ്റുമായി എത്തുന്ന ഡ്രോണുകളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം പ്രത്യേക ഗരുഡ സൈന്യത്തെ രൂപീകരിക്കുന്നു. ഡ്രോണുകളും ക്വാഡ്കോപ്റ്ററുകളും (നാല് ചിറകുകളുള്ള ഡ്രോണുകള്‍) നേരിടാനുള്ള പ്രത്യേക പരിശീലനമാണ് സൈന്യം പരുന്തുകള്‍ക്ക് നല്‍കുന്നത്. ഇന്തോ-യുഎസ് സംയുക്ത സൈനികാഭ്യാസ വേദിയില്‍ പരുന്തുകളുടെ ഈ സംഘത്തെ ഇന്ത്യന്‍ സൈന്യം ആദ്യമായി പ്രദര്‍ശിപ്പിച്ചു.
2020ലാണ് സൈന്യം പരുന്തുകള്‍ക്ക് പരിശീലനം ആരംഭിച്ചതെന്ന് സൈനിക വക്താവ് കേണല്‍ സുധീര്‍ ചമോലി പറഞ്ഞു. പരിശീലനം തുടരുകയാണ്. ഇതു പൂര്‍ത്തിയായ ശേഷം ഇവയെ എവിടെയൊക്കെ വിന്യസിക്കണമെന്നതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും വക്താവ് പറഞ്ഞു. ചൈനീസ്, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലാവും ഗരുഡ സൈന്യത്തിന്റെ വിന്യാസം. മീററ്റിലെ ആര്‍മി റീമൗണ്ട് ആന്‍ഡ് വെറ്റിനറി കോര്‍ സെന്ററാണ് ഗരുഡ സൈന്യത്തിന്റെ പരിശീലന ദൗത്യം നിര്‍വവഹിക്കുന്നത്.
പരുന്തുകളുടെ തലയില്‍ പ്രത്യേക ക്യാമറകള്‍ ഘടിപ്പിച്ച ശേഷമാണ് ഇവയെ ദൗത്യത്തിന് ഉപയോഗിക്കുന്നത്. ഈ ക്യാമറകള്‍ വഴി ആകാശത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തും. അതിര്‍ത്തി ലംഘിച്ച് പറക്കുന്ന ഡ്രോണുകള്‍ പരുന്തുകള്‍ ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: